Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാത്രിയിൽ ഏല നികത്തല്‍ ...

രാത്രിയിൽ ഏല നികത്തല്‍ വ്യാപകം അണ്ണല്‍ ഏല​ നികത്തി

text_fields
bookmark_border
വെഞ്ഞാറമൂട്: അധികൃതരുടെ ഒത്താശയോടെ രാത്രിയുടെ മറവില്‍ അണ്ണല്‍ ഏലയിൽ മണ്ണിട്ട് നികത്തല്‍ വ്യാപകമാകുന്നു. മാണിക്കല്‍ പഞ്ചായത്തിലെ കൊപ്പം പ്ലാക്കീഴ്‌ റോഡിന് സമീപത്തെ അണ്ണല്‍ ഏലയാണ് അധികൃതരുടെ മൗനാനുവാദത്തോടെ നികത്തുന്നത്. വയല്‍ നികത്തലിനെതിരെ നിരവധി പരാതികൾ നാട്ടുകാര്‍ റവന്യൂ അധികാരികള്‍ക്കും പൊലീസിനും നല്‍കിയെങ്കിലും ഫലവുമുണ്ടായില്ല. കഴിഞ്ഞ വേനലില്‍ മാണിക്കല്‍ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നായിരുന്നു ഇവിടം. ഇക്കൊല്ലം വെള്ളക്ഷാമം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കെയാണ് വയലുകള്‍ വ്യാപകമായി മണ്ണിട്ട് മൂടുന്നത്. വേളാവൂർ, തൈക്കാട്, പ്ലാക്കീഴ്‌ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ വയലുകള്‍ ഇതിനകം നികത്തിക്കഴിഞ്ഞു. നിലം നികത്തലിനെതിരെ പരാതി ലഭിച്ചാല്‍ വില്ലേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ കൊടുക്കും. പക്ഷേ അന്നുരാത്രി തന്നെ പ്രദേശമാകെ മണ്ണിട്ട് നികത്തുന്നതാണ് പതിവ്. സ്റ്റോപ് മെമ്മോ കൊടുത്താല്‍ തങ്ങളുടെ ജോലി കഴിഞ്ഞുവെന്ന മട്ടിലാണ്‌ വില്ലേജ് അധികൃതര്‍ പെരുമാറുന്നതെന്ന് നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥരുടെ ഈ സമീപനമാണ് വയലുകള്‍ അപ്രത്യക്ഷമാകുന്നതിനുള്ള പ്രധാനകാരണം. ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ പൊലീസും തയാറാകുന്നില്ല. രാത്രികാലങ്ങളിലെ ടിപ്പറുകളുടെ ഒാട്ടം കാരണം റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. നാടി​െൻറ ജലസ്രോതസ്സുകൾ ഇല്ലാതാക്കുന്ന വയല്‍നികത്തലിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.
Show Full Article
TAGS:LOCAL NEWS 
Next Story