Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ വാഴ മഹോത്സവം...

ദേശീയ വാഴ മഹോത്സവം സമാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: അഞ്ചു ദിവസമായി കല്ലിയൂരിൽ നടന്ന ദേശീയ വാഴ മഹോത്സവത്തിന് സമാപനമായി. മന്ത്രി വി.എസ്. സുനിൽ കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സെമിനാർ സെഷനുകളിലും സംവാദങ്ങളിലുമായി ഉരുത്തിരിഞ്ഞ ഏഴിന നിർദേശങ്ങൾ സംസ്ഥാന സർക്കാറിന് വേണ്ടി അദ്ദേഹം ഏറ്റുവാങ്ങി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പര സഹകരണത്തോടെ സംയുക്തമായി ചർച്ച ചെയ്ത് നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. ഒന്നര ലക്ഷത്തോളംപേർ സന്ദർശിച്ച വാഴ മഹോത്സവം വിജയമാണെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ സുരേഷ് ഗോപി എം.പി പറഞ്ഞു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ശകുന്തള കുമാരി അധ്യക്ഷതവഹിച്ചു. ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ, ഡോ. സി.എസ്. രവീന്ദ്രൻ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. കുമാർ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മല്ലിക വിജയൻ, ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വെങ്ങാനൂർ സതീഷ്, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. സതീശൻ, നേമം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ--വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജെ. ഗിരിജ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ എസ്‌. ഷൈലജ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ്തു. മാതൃക കർഷകൻ വിനോദ് എസ്. പാറശ്ശാല പ്രത്യേക ആദരം ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story