Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഈ ആറേക്കർ ഭൂമി...

ഈ ആറേക്കർ ഭൂമി കെ.എസ്.ആർ.ടി.സി മറന്നോ?

text_fields
bookmark_border
പാറശ്ശാല: പാറശ്ശാലയിൽ കെ.എസ്.ആർ.ടിസിക്ക് ആറേക്കർ ഭൂമിയുള്ളത് അധികൃതർ മറന്നോ‍? സംശയം നാട്ടുകാർക്കാണ്. കച്ചവടക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായതോടെയാണ് പാറശ്ശാലയുടെ ഹൃദയഭാഗത്തോട് ചേർന്ന് ഇടിച്ചക്കപ്ലാമൂടിനടുത്തെ കെ.എസ്.ആർ.ടി.സിക്കുള്ള 'നാഥനില്ലാ' ഭൂമിെയക്കുറിച്ച് നാട്ടുകാർ വീണ്ടും അന്വേഷിച്ചുതുടങ്ങിയത്. കന്നുകാലി വിൽപനയും വൈക്കോൽ വിൽപനയുമാണ് ഇവിടെയിപ്പോൾ. കൂടാതെ, രാവും പകലും ഈ സർക്കാർ ഭൂമിയിൽ മദ്യപാനം ഉൾപ്പെടെ നടക്കുെന്നന്ന് നാട്ടുകാർ പറയുന്നു. പല ഭാഗങ്ങളും സ്വകാര്യവ്യക്തികൾ കൈയേറിയതായും ആരോപണമുണ്ട്. റീജനൽ വർക്ഷോപ്പും ടിക്കറ്റ് പ്രിൻറിങ് പ്രസും തുടങ്ങുന്നതിനായി 1985ൽ സുന്ദരൻ നാടാർ ട്രാൻസ്‌പോർട്ട് മന്ത്രിയായിരുന്ന കാലത്താണ് കെ.എസ്.ആർ.ടി.സിക്കായി എട്ട് ഏക്കർ ഭൂമി വാങ്ങിയത്. മുൻവശത്തായി രണ്ട് കെട്ടിടങ്ങൾ പണിയുകയും റീജനൽ വർക്‌ഷോപ്പിനുവേണ്ടി തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാൽ, സുന്ദരൻ നാടാരുടെ മന്ത്രിസ്ഥാനം പോയതോടെ ഭൂമി ആരും തിരിഞ്ഞുനോക്കാതെയായി. തുടർന്ന്, മെഡിക്കൽ കോളജ്, കേപ്പി​െൻറ ആഭിമുഖ്യത്തിലുള്ള എൻജിനീയറിങ് കോളജ് എന്നിവ തുടങ്ങുന്നതിനുള്ള ആലോചനകൾ നടന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. കാടുകയറി നശിക്കുന്ന ഭൂമിയിൽ ഒരു കൊലപാതക േക്കസി​െൻറ അന്വേഷണാർഥം എക്സ്കവേറ്റർ ഉപയോഗിച്ച് ഇളക്കിമറിച്ചിരുന്നു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ഇതിൽനിന്ന് രണ്ടേക്കർ ഭൂമി ആധുനിക ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം ആരംഭിക്കുന്നതിനുവേണ്ടി മോട്ടോർ വാഹന വകുപ്പിന് കൈമാറി. പ്രവൃത്തി ദിവസങ്ങളിലെ ഉച്ചയോടടുപ്പിച്ച് അവസാനിക്കുന്ന ഡ്രൈവിങ് ടെസ്റ്റും വാഹന കാര്യക്ഷമത ടെസ്റ്റും കഴിഞ്ഞാൽ പിന്നെ ആരും ഇങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല. ബാക്കി ആറേക്കാർ ഭൂമിയാണ് സാമൂഹികവിരുദ്ധരുടെ കൈകളിൽ ഇപ്പോൾ ഉള്ളത്. ഈ ഭൂമിയെ ഉപയോഗപ്രദമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Show Full Article
TAGS:LOCAL NEWS 
Next Story