Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചേങ്കോട്ടുകോണം​...

ചേങ്കോട്ടുകോണം​ എൽ.പി.എസിന്​ സി.സി.ടി.വി സുരക്ഷ

text_fields
bookmark_border
തിരുവനന്തപുരം: ചേങ്കോട്ടുകോണം ഗവൺമ​െൻറ് എൽ.പി സ്‌കൂളിന് ഇനിമുതൽ സി.സി.ടി.വി സുരക്ഷ. ടെക്‌നോപാർക്കിലെ െഎ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി സി.സി.ടി.വിയും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനാവശ്യമായ -20,000 രൂപ സ്കൂളിന് നൽകി. 'പ്രതിധ്വനി മൈ ഗവൺമ​െൻറ് സ്‌കൂൾ' ഫോറം സെക്രട്ടറി ഹാഷിം സ്‌കൂൾ വികസനസമിതി ചെയർമാനും വാർഡ് കൗൺസിലറുമായ കെ.എസ്. ഷീലക്ക് തുക കൈമാറി. തുടർന്ന് സ്‌കൂളി​െൻറ അക്കാദമിക മാസ്റ്റ്ർ പ്ലാൻ പ്രകാശനംചെയ്ത ചടങ്ങിലും പ്രതിധ്വനി പ്രവർത്തകർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസത്തി​െൻറ മേന്മകൾ പ്രചരിപ്പിക്കുന്നതിനും സർക്കാർ സ്‌കൂളുകളുടെ അക്കാദമിക/അടിസ്ഥാനസൗകര്യങ്ങൾ -വിവിധ െഎ.ടി കമ്പനികളുടെ സഹായത്തോടെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനും പ്രതിധ്വനി ആരംഭിച്ച കൂട്ടായ്മയാണ് മൈ ഗവൺമ​െൻറ് സ്‌കൂൾ. നേരത്തെ കാര്യവട്ടം യു.പി.എസ്, കണിയാപുരം, ആലുംമൂട് എൽ.പി.എസുകൾ എന്നിവക്കും സഹായങ്ങൾ നൽകിയിരുന്നു. പ്രതിധ്വനി വൈസ് പ്രസിഡൻറും ചേങ്കോട്ടുകോണം എൽ.പി.എസ് പി.ടി.എ പ്രസിഡൻറുമായ അജിത് അനിരുദ്ധൻ, ഹെഡ്മിസ്ട്രസ് നസീമ, എസ്.എം.സി ചെയർമാൻ സുബീഷ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story