Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമാനത്താവള ചുറ്റളവിൽ...

വിമാനത്താവള ചുറ്റളവിൽ ഒറ്റനില വീട് ​െവക്കുന്നതിന് എയർപോർട്ട്​ അതോറിറ്റിയുടെ അനുമതി വേണം

text_fields
bookmark_border
ചെറിയ കെട്ടിടങ്ങളും പരിധിയിൽ തിരുവനന്തപുരം: വിമാനത്താവളത്തിന് 2.7 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഒറ്റനില വീട് െവക്കുന്നതിനും വിമാനത്താവള അതോറിറ്റിയുടെ അനുമതിവേണം. വിമാനത്താവളത്തി​െൻറ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ ചേര്‍ത്ത് തയാറാക്കിയിട്ടുള്ള കളര്‍ സോണ്‍ മാപ്പ് പ്രകാരം 150 മീറ്റര്‍ ഉയരമുള്ള കെട്ടിടങ്ങള്‍ ഈ ചുറ്റളവില്‍ എവിടെ വന്നാലും അതിനും അനുമതി വേണം. കളര്‍ സോണ്‍ മാപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കോര്‍പറേഷന്‍, ടൗണ്‍പ്ലാനിങ്, സര്‍ക്കാര്‍ എൻജിനീയര്‍മാര്‍ തുടങ്ങിയവരുടെ യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, സര്‍ക്കാര്‍ സഹായത്തോടെ നിർമിക്കുന്ന ചെറിയ വീടുകളെ അനുമതിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പിരിഗണിക്കപ്പട്ടില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളുടെ ചുറ്റും ഇത്തരത്തില്‍ സോണ്‍ മാപ്പിങ് നടപ്പാക്കിയിട്ടുണ്ട്. അതിനാല്‍ ഒരു സ്ഥലത്തേക്ക് മാത്രം ഇളവ് ലഭിക്കാന്‍ സാധ്യതയില്ലെന്നും വിമാനത്താവള അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തിന് തൊട്ടടുത്തുവരുന്ന പ്രദേശങ്ങളെയാണ് ചുവന്ന നിറത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ ഒറ്റനില വീട് വെക്കണമെങ്കില്‍ പോലും അനുമതി വാങ്ങണം. ഇതിനായി കടല്‍ നിരപ്പില്‍നിന്നുള്ള സ്ഥലത്തി​െൻറയും കെട്ടിടത്തി‍​െൻറയും അളവ് അംഗീകൃത ഏജന്‍സിയെക്കൊണ്ട് രേഖപ്പെടുത്തി നല്‍കണം. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ അനുമതി നല്‍കുമെന്നാണ് വിമാനത്താവള അതോറിറ്റി അധികൃതര്‍ പറയുന്നത്. തിരിച്ചറിയല്‍ കാര്‍ഡും എ. വണ്‍ എന്ന ഫോമും പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതി. പ്രത്യേക ഫീസ് അടക്കേണ്ട കാര്യമില്ല. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ മണിക്കൂറുകള്‍ക്കകം അനുമതി ലഭിക്കുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. 20ലേറെ വാര്‍ഡുകള്‍ റെഡ് സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, കടല്‍നിരപ്പ് രേഖപ്പെടുത്തി നല്‍കുന്നത് ആരെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചില സ്വകാര്യ ഏജന്‍സികള്‍ ഉണ്ടെങ്കിലും ഇവരെ ഏല്‍പിച്ചാല്‍ വന്‍ തുക ഈടാക്കുമെന്ന ആശങ്കയുമുണ്ട്. മുമ്പ് പൊതുമരാമത്ത് വകുപ്പും ഉയരം കണക്കാക്കി നല്‍കിയിട്ടുണ്ട്. കടല്‍ നിരപ്പ് കണക്കാക്കാന്‍ കോര്‍പറേഷനു വേണ്ട സഹായം നല്‍കാമെന്ന് ക്രിഡായിയും യോഗത്തില്‍ പറഞ്ഞു. നിലവില്‍ അമ്പതോളം അപേക്ഷകള്‍ കോര്‍പറേഷനിലുണ്ട്. ഈ നിയമം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നിലവിലുള്ളതാണ്. 1985 മുതല്‍ ഇത് നടപ്പാക്കണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നതാണ്. 2008 മുതല്‍ വീണ്ടും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ വിമാന സര്‍വിസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. അതുകൊണ്ടുതന്നെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കേണ്ടത് അനിവാര്യമാണ്. നിശ്ചിത ഉയരത്തില്‍ താഴെയുള്ളവര്‍ക്ക് അനുമതി ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുണ്ടാവില്ലെന്നും വിമാനത്താവള അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കടല്‍ നിരപ്പില്‍നിന്നുള്ള ഉയരം കണക്കാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കോര്‍പറേഷന്‍ എൻജിനീയര്‍ ജയചന്ദ്രകുമാര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story