Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലാളിവിരുദ്ധ...

തൊഴിലാളിവിരുദ്ധ കേന്ദ്രബജറ്റിനെതിരെ ബി.എസ്​.എൻ.എൽ ജീവനക്കാർ സായാഹ്ന ധർണ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിൽപന ഉൾപ്പെടെ തൊഴിലാളിവിരുദ്ധ നിർദേശങ്ങൾ ഉൾപ്പെട്ട കേന്ദ്രബജറ്റിനെതിരെ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയ​െൻറ നേതൃത്വത്തിൽ സായാഹ്ന ധർണ നടന്നു. തിരുവനന്തപുരം സ്റ്റാച്യു ബി.എസ്.എൻ.എൽ സേവാകന്ദ്ര (സി.ടി.ഒ) ഓഫിസിനു മുന്നിൽ നടന്ന സമരം ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. സർക്കിൾ വൈസ് പ്രസിഡൻറ് പി. ഗോപകുമാറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി. സന്തോഷ്കുമാർ, എസ്. അശോക് കുമാർ, ജേക്കബ് തോമസ്, കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. യൂനിയൻ ജില്ല സെക്രട്ടറി ആർ.എസ്. ബിന്നി സ്വാഗതവും അജിത്ശങ്കർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story