Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ദ്രനും ചന്ദ്രനും...

ഇന്ദ്രനും ചന്ദ്രനും വിചാരിച്ചാലും കെ.എസ്.ആർ.ടി.സി രക്ഷപ്പെടില്ല ^-ചെന്നിത്തല

text_fields
bookmark_border
ഇന്ദ്രനും ചന്ദ്രനും വിചാരിച്ചാലും കെ.എസ്.ആർ.ടി.സി രക്ഷപ്പെടില്ല -ചെന്നിത്തല പുനലൂർ: നഷ്ടത്തിലുള്ള കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താൻ ഇന്ദ്രനും ചന്ദ്രനും വിചാരിച്ചാലും നടക്കിെല്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് സഹകരണ ബാങ്കി​െൻറ പണം നൽകുന്നത് രണ്ട് സ്ഥാപനങ്ങളുടെയും നാശത്തിന് ഇടയാക്കും. തെന്മല കാർഷിക വികസന ബാങ്കി​െൻറ നവീകരിച്ച ഓഫിസ് ഇടമണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധരണക്കാരുടെ പണമാണ് സഹകരണ ബാങ്ക് കെ.എസ്.ആർ.ടി.സിക്കാർക്ക് നൽകുന്നത്. ഇതു സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കും. കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനും പെൻഷൻ നൽകാനും സർക്കാർ മറ്റു രീതിയിൽ പണം കണ്ടെത്തണം. പെൻഷൻകാർ ആത്മഹത്യ ചെയ്യുന്നത് ദുഃഖകരമാണ്. കേരള ബാങ്ക് വരുന്നത് അപെക്സ് ബാങ്കുകളുടെ തകർച്ചക്ക് ഇടയാക്കും. കേരള ബാങ്ക് റിസർവ് ബാങ്ക് ഏറ്റെടുത്താൽ സർക്കാറിന് ഒന്നും ചെയ്യാനാകില്ല. ബാങ്കുകളിൽ വൻവെട്ടിപ്പുകൾ നടക്കുന്നതിനാൽ ചെറിയ സംഘങ്ങളിൽനിന്നുള്ള സഹായമേ കാർഷിക മേഖലയുടെയടക്കം ഉന്നമനത്തിന് ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡൻറ് കെ. ശശിധരൻ അധ്യക്ഷതവഹിച്ചു. എൽ. ഗോപിനാഥപിള്ള, വി.എം. സലീം, ജയിംസ് മാത്യു, ആർ. സുഗതൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story