Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാവ്യകൗമുദി സാഹിത്യ...

കാവ്യകൗമുദി സാഹിത്യ ചർച്ച

text_fields
bookmark_border
കൊല്ലം: കാവ്യകൗമുദിയുടെ ഫെബ്രുവരി മാസത്തെ സമ്മേളനം 25ന് ചിന്നക്കട ശങ്കർ നഗർ റിക്രിയേഷൻ ക്ലബിൽ 1.30ന് നടക്കും. വൈലോപ്പിള്ളിയുടെ കവിതകൾ എന്ന വിഷയത്തെ അധികരിച്ച് എഴുത്തുകാരനും നിരൂപകനുമായ മുരുകൻ പാറശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ചവറ െബഞ്ചമിൻ അധ്യക്ഷതവഹിക്കും. കാഞ്ഞാവെളി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അറുപതിലധികം കവികൾ പെങ്കടുക്കുന്ന കവിയരങ്ങ് നടക്കും. അഞ്ചാമത് സംസ്ഥാന സമ്മേളനം മാർച്ച് നാലിന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ എട്ട് മുതൽ നടക്കും. കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 കവികൾക്ക് കവിതാ പുരസ്കാരം നൽകി ആദരിക്കും. അറിയിപ്പ് കിട്ടിയവർ 9446951857 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. മതനിരപേക്ഷതയെ ജാതി മതിലുകൾ തകർക്കും -കെ.പി.എം.എസ് ചവറ: മതനിരപേക്ഷത ജാതി മതിലുകളാൽ തകർക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് കെ.പി.എം.എസ് ചവറ യൂനിയൻ സമ്മേളനം. കുബേര സിദ്ധാന്തമെന്ന് ഇടത് സൈദ്ധാന്തികർ സമർഥിച്ച് തള്ളിക്കളഞ്ഞ സാമ്പത്തിക സംവരണത്തെ പിന്മുറക്കാർ മടക്കിക്കൊണ്ടുവരുന്നത് ഇടതു പരമ്പരാഗത അടിത്തറ തകർക്കുമെന്നും ഈ നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.എം.എസ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ടി.എസ്. രജികുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് സി.കെ. കിഷോർ അധ്യക്ഷതവഹിച്ചു. സുജാ സതീഷ്, കെ.പി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് എസ്. കല്ലട, എൻ. ബിജു, കൊണ്ടോടിയിൽ മണികണ്ഠൻ, സി. സത്യവതി, അശ്വതി, എം.ജെ. ഉത്തമൻ, അനി യദുകുലം, ശ്രീജ, രാജി പ്രമോദ്, വസന്തരാജൻ, ജഗദമ്മ, രാഹുൽ രാജ്, സജിത്, മനോജ് ലാംപി, വൈ. മണിലാൽ, വി.എം. റിജു, രമേശൻ കല്ലയ്യത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story