Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെല്‍ഫെയര്‍ പാര്‍ട്ടി...

വെല്‍ഫെയര്‍ പാര്‍ട്ടി സംവരണാവകാശ സമരം നാളെ

text_fields
bookmark_border
തിരുവനന്തപുരം: ഇടത് സര്‍ക്കാറി​െൻറ സംവരണ അട്ടിമറിക്കെതിരെ സെക്രേട്ടറിയറ്റിന് മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ബുധനാഴ്ച സംവരണാവകാശ സമരം സംഘടിപ്പിക്കും. ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ച് മുന്നാക്ക സംവരണം നടപ്പാക്കാനുള്ള നീക്കം പിന്‍വലിക്കുക, കെ.എ.എസിലെ എല്ലാ സ്ട്രീമുകളിലുമുള്ള നിയമനങ്ങളിലും സംവരണ തത്ത്വം പാലിക്കുക, പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയര്‍ പരിധി എട്ട് ലക്ഷമാക്കി ഉയര്‍ത്തുക, എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം നടക്കുക. രാവിലെ 10ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. പ്രഫ അബ്ദുല്‍ റഷീദ്, വിഷ്ണുപുരം ചന്ദ്രശേഖരന്‍, കുട്ടപ്പന്‍ ചെട്ടിയാര്‍, സലീന പ്രക്കാനം, ശ്രീധരന്‍, രാമചന്ദ്രന്‍ മുല്ലശ്ശേരി, ആറ്റിങ്ങല്‍ ശ്രീധരന്‍, വി.ആര്‍. ജോഷി, വി.ജെ. ജോർജ്, വര്‍ക്കല രാജ്, എം.കെ. മനോജ്കുമാര്‍, ജെ. സുധാകരന്‍ തുടങ്ങി സംവരണ സമുദായ നേതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സമരത്തെ അഭിസംബോധന ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story