Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാന്തിഗിരിയില്‍ 22ന്...

ശാന്തിഗിരിയില്‍ 22ന് പൂജിതപീഠം സമര്‍പ്പണം

text_fields
bookmark_border
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തില്‍ 22ന് പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങള്‍ നടക്കും. കേന്ദ്ര നൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. തെലങ്കാന ഊര്‍ജ പട്ടിക ജാതി വികസന മന്ത്രി ജി. ജഗദീഷ് റെഡ്ഡി മുഖ്യാതിഥിയായിരിക്കും. ശാന്തിഗിരി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, കെ.കെ. ശർമ നിര്‍വഹിക്കും. 21ന് ഉച്ചക്ക് ഒന്നിന് നടക്കുന്ന ശാന്തിഗിരി പ്രതിനിധി സമ്മേളനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 22ന് പുലർച്ച അഞ്ചു മുതല്‍ പൂജിതപീഠം സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. അഞ്ചിന് പ്രത്യേക പുഷ്പാഞ്ജലി, ആറിന് ധ്വജം ഉയര്‍ത്തല്‍. ഏഴിന് പുഷ്പസമര്‍പ്പണം. ഒമ്പതിന് ആരാധന. 11ന് പൂജിതപീഠം സമര്‍പ്പണം സമ്മേളനം. 12ന് ആരാധനയും ഗുരുപൂജയും. ഒന്നിന് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണവും. വൈകീട്ട് നാലിന് അർധവാര്‍ഷിക കുംഭമേള ഘോഷയാത്ര, സംസ്ഥാനത്തി​െൻറയും രാജ്യത്തി​െൻറയും വിവിധപ്രദേശങ്ങളില്‍നിന്നും വിദേശത്തുനിന്നുമായി നൂറുകണക്കിന് ഗുരുഭക്തര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story