Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ണൂർ കശ്മീർ പോലെയായി ...

കണ്ണൂർ കശ്മീർ പോലെയായി മാറുന്നു ^ജമ്മു^കശ്മീർ ഉപമുഖ്യമന്ത്രി

text_fields
bookmark_border
കണ്ണൂർ കശ്മീർ പോലെയായി മാറുന്നു -ജമ്മു-കശ്മീർ ഉപമുഖ്യമന്ത്രി തിരുവനന്തപുരം: കണ്ണൂർ കശ്മീർ പോലെയായി മാറുകയാണെന്ന് ജമ്മു-കശ്മീർ ഉപമുഖ്യമന്ത്രി പ്രഫ. നിർമൽകുമാർ സിങ്. കശ്‌മീർ കഴിഞ്ഞാൽ രാജ്യത്ത്‌ ഏറ്റവും കൂടുതൽ തീവ്രവാദ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ജില്ലയാണ് കണ്ണൂർ എന്നത് ഇതിന് തെളിവാണ്. ബി.ജെ.പി ലീഗൽ സെൽ സംഘടിപ്പിച്ച 'രാഷ്ട്രം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികൾ' വിഷയത്തെ ആസ്പദമാക്കിയുള്ള ചിന്ത സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീർ അതിർത്തിയിൽ കണ്ണൂരിൽനിന്നുള്ള യുവാക്കൾ കൊല്ലപ്പെടുന്നു. തീവ്രവാദികൾ കണ്ണൂർ ഒളിത്താവളമാക്കുന്നു. ഇതൊക്കെ വലിയ വിപത്തിലേക്കുള്ള തുടക്കമാണ്. ഇതിനെ തടയാൻ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജനങ്ങൾ ഒന്നിക്കണം. രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തി​െൻറ പേരിലുള്ള കൊലപാതകവും തീവ്രവാദ പ്രവർത്തനമാണ്. ബി.ജെ.പി-പി.ഡി.പി സഖ്യം ഭരണത്തിലെത്തിയതോടെ കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ലീഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വ. കെ.ആർ. രാജഗോപാൽ, ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. എസ്. സുരേഷ് എന്നിവർ സംസാരിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ല പ്രസിഡൻറ് കെ.വി. രാജശേഖരൻ വിഷയം അവതരിപ്പിച്ചു. പത്മവിഭൂഷൻ നേടിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരനെ മന്ത്രി ആദരിച്ചു. കശ്മീർ കാർഷിക വികസന ബോർഡ് ഉപാധ്യക്ഷൻ ദൽജിത് സിങ് സന്നിഹിതനായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story