Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിയുടെ മാല...

യുവതിയുടെ മാല പൊട്ടിച്ചുകടന്ന സംഘത്തെ പിടികൂടി

text_fields
bookmark_border
ശാസ്താംകോട്ട: സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി നോക്കുന്ന യുവതിയെ സ്കൂട്ടറിൽനിന്ന് തള്ളിയിട്ട ശേഷം മൂന്ന് പവ‍​െൻറ മാല പൊട്ടിച്ചുകടന്ന രണ്ടംഗ സംഘത്തെ ശാസ്താംകോട്ട പൊലീസ് പിടികൂടി. കരുനാഗപ്പള്ളി അയണിവേലി കുളങ്ങര വാടൂർ പുത്തൻവീട്ടിൽ ഷാഫി (31), പടിഞ്ഞാറെ കല്ലട കാഞ്ഞിരത്തും കിഴക്കതിൽ ശ്യാം (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ ശ്യാമിനെ നാട്ടുകാരുടെ സഹായത്തോടെ യുവതി തന്നെയാണ് കീഴ്പ്പെടുത്തി പൊലീസിന് കൈമാറിയത്. ശനിയാഴ്ച സന്ധ്യക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മൈനാഗപ്പള്ളി പെന്തക്കോസ്ത് പള്ളിക്ക് സമീപത്തുെവച്ചാണ് മൈനാഗപ്പള്ളി സ്വദേശിയായ സൗമ്യയെ ഇവർ ആക്രമിച്ച് മാല പൊട്ടിച്ചെടുത്തത്. താഴെ വീണ സൗമ്യ ചാടി എഴുന്നേറ്റ് നിലവിളിക്കുകയും വീണുകിടന്ന ശ്യാമിനെ കീഴ്പ്പെടുത്തുകയുമായിരുന്നു. ഇതിനിടെ ഷാഫി ബൈക്കും പൊട്ടിച്ചെടുത്ത മാലയുമായി കടന്നിരുന്നു. ഷാഫിയുടെ വീട്ടിൽനിന്ന് മാല കണ്ടെടുത്തു. കൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു. എസ്.എച്ച്.ഒ വി.എസ്. പ്രശാന്ത്, എസ്.ഐമാരായ ആർ. രാജീവ്, എ. നൗഫൽ, എ.എസ്.ഐമാരായ ശിവപ്രസാദ്, ചന്ദ്രമോഹൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഹരി, റഷീദ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story