Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസ് സമരം: യാത്രദുരിതം...

ബസ് സമരം: യാത്രദുരിതം പരിഹരിക്കാൻ സർക്കാർ സന്നദ്ധമാവണം- -^​ഫ്രറ്റേണിറ്റി

text_fields
bookmark_border
ബസ് സമരം: യാത്രദുരിതം പരിഹരിക്കാൻ സർക്കാർ സന്നദ്ധമാവണം- --ഫ്രറ്റേണിറ്റി കൊല്ലം: അനിശ്ചിതകാല സമരത്തിൽനിന്ന് ബസുടമകൾ പിന്മാറണമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വിദ്യാർഥികളെ മുൻനിർത്തി നടത്തുന്ന വിലപേശൽ അനുവദിക്കാനാവില്ല. വിദ്യാർഥി കൺസെഷനെ ചൊല്ലിയുള്ള കേവല തർക്കത്തിലേക്ക് സമരത്തെ എത്തിക്കുന്നതിനു പിറകിൽ സർക്കാറിനും സമരക്കാർക്കുമുള്ള താൽപര്യമെന്താണെന്ന് വ്യക്തമാക്കണം. അന്യായമായ ചാർജ് വർധനയാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. സർക്കാർ ചാർജ് വർധനക്ക് തയാറായിട്ടും സമരം തുടരാനുള്ള ബസുടമകളുടെ തീരുമാനം പ്രതിഷേധാർഹമാണ്. അനാവശ്യ ചാർജ് വർധന നടത്തി മുതലാളിമാരെ സഹായിച്ച സർക്കാർ നിലപാടിൽ ഉയർന്നുവരുമായിരുന്ന പ്രതിഷേധം ഇല്ലാതാക്കാൻ ഇരുകൂട്ടരും ചേർന്ന് നടത്തുന്ന ഒത്തുകളിയാണോ ഈ സമരമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ബസുടമകൾ ഉന്നയിക്കുന്ന വിദ്യാർഥിവിരുദ്ധമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാനാണ് ഉദ്ദേശ്യമെങ്കിൽ സ്വകാര്യ ബസുകൾ തെരുവിൽ തടയുന്നതടക്കമുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജില്ല പ്രസിഡൻറ് എസ്.എം. മുഖ്താർ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എസ്. സഹല, വൈസ് പ്രസിഡൻറ് അനീഷ് ഖാൻ, സെക്രട്ടറിമാരായ എബിൻ ബാലാജി, അസ്‌ലം പേഴുംമൂട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story