Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യലഹരിയില്‍...

മദ്യലഹരിയില്‍ അയല്‍വാസിയെ കുത്തിപ്പരിക്കേൽപിച്ചു; യുവാവ് പിടിയിൽ

text_fields
bookmark_border
പത്തനാപുരം: മദ്യലഹരിയില്‍ അയല്‍വാസിയെ കുത്തിപ്പരിക്കേൽപിച്ച യുവാവിനെ പൊലീസ് പിടികൂടി. നെടുപറമ്പ് നീലിക്കോണത്ത് കിഴക്കേക്കരവീട്ടില്‍ അനില്‍കുമാറിനാണ് കുത്തേറ്റത്. സംഭവത്തിൽ നീലിക്കോണം മുരുകഭവനില്‍ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മുരുകന്‍ അനില്‍കുമാറുമായി തര്‍ക്കമുണ്ടാക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് മുരുകന്‍ അനിലിനെ കുത്തിപ്പരിക്കേൽപിച്ചു. ശബ്ദംകേട്ട് ഓടി കൂടിയ നാട്ടുകാരാണ് മുരുകനെ പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story