Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യമേഖലയിലെ...

മത്സ്യമേഖലയിലെ പണിമുടക്ക്​ അഞ്ചാംദിനവും പൂർണം; ചിന്നക്കട പോസ്​റ്റ്​ ഒാഫിസിന്​ മുന്നിൽ ധർണ നടത്തി

text_fields
bookmark_border
കൊല്ലം: മത്സ്യമേഖലയെ സംരക്ഷിക്കുക, ഇന്ധന വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മത്സ‍്യബന്ധന ബോട്ടുകൾ അനിശ്ചിതകാല സമരം നടത്തുന്നതി​െൻറ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല ഫിഷിങ് ബോട്ട് ഒാപറേറ്റേഴ്സ് അസോസിയേഷ​െൻറയും സംയുക്ത സമരസമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ധർണ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോ. ജില്ല പ്രസിഡൻറ് ചാർളി ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് വിഷയാവതരണം നടത്തി. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേഷ് ബാബു, ക്യു.എസ്.എസ്.എസ് ഡയറക്റ്റർ ഫാ. അൽഫോൺസ്, ജയപ്രകാശ്, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗം ഹെൻട്രി സേവ്യർ, നെയിതിൽ വിൻസ​െൻറ്, അൽഫോൻസ് ഫിലിപ്, സേവ്യർ മത്യാസ് എന്നിവർ സംസാരിച്ചു. ജോസഫ് ജോസഫ് സ്വാഗതം പറഞ്ഞു. ബോട്ടുടമകളും മത്സ‍്യത്തൊഴിലാളികളുമടക്കം നൂറുകണക്കിന് പേർ ധർണയിൽ പങ്കെടുത്തു. സമരം അഞ്ചാംദിനവും പൂർണമായിരുന്നു. ബോട്ടുകളൊന്നും കടലിൽ പോയില്ല. സമരത്തി​െൻറ ഭാഗമായി 22ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ബോട്ടുടമ സംഘടന നേതാക്കൾ പറഞ്ഞു. യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോകാത്തതിനെ തുടർന്ന് വലിയ മത്സ‍്യങ്ങളുടെ ലഭ്യത കുറഞ്ഞെന്നും ഇപ്പോൾ ചെറിയ മത്സ്യങ്ങൾ മാത്രമാണ് മാർക്കറ്റുകളിൽ ലഭിക്കുന്നതെന്നും വില അടിക്കടി ഉയരുകയാണെന്നും ബോട്ടുടമകൾ പറയുന്നു. അതിനാൽ സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. ഹാർബറുകൾ ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങളാണ് സമരക്കാർ ആലോചിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story