Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണ്‍റോതുരുത്തിനെ...

മണ്‍റോതുരുത്തിനെ വീണ്ടെടുക്കാൻ സര്‍ക്കാർ സഹായം ഉറപ്പാക്കും -^മുഖ‍്യമന്ത്രി

text_fields
bookmark_border
മണ്‍റോതുരുത്തിനെ വീണ്ടെടുക്കാൻ സര്‍ക്കാർ സഹായം ഉറപ്പാക്കും --മുഖ‍്യമന്ത്രി കൊല്ലം: മണ്‍റോതുരുത്തിനെ പ്രഭാവത്തോടെ വീണ്ടെടുക്കാനും പുനസൃഷ്ടിക്കാനും സര്‍ക്കാറി​െൻറ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്‍റോതുരുത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വിലയിരുത്താനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനുമായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പും സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തുരുത്തി​െൻറ പാരിസ്ഥിതിക പ്രാധാന്യം സംബന്ധിച്ച് നിയമസഭ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അനുഭാവപൂർവം പരിഗണിക്കും. ശില്‍പശാലയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായം മൺറോതുരുത്തിനെ മാത്രം രക്ഷിക്കാനുള്ള ഒന്നായി ചുരുങ്ങരുതെന്നും രാജ്യം അഭിമുഖീകരിക്കാനിടയാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുംവിധം മാതൃകാപരമായ പരിഹാരമാര്‍ഗം കൂടിയാകണം ഇതെന്നും മുഖ‍്യമന്ത്രി പറഞ്ഞു. എം.എൽ.എ എന്ന നിലയില്‍ കോവൂർ കുഞ്ഞുമോന്‍ ശ്രദ്ധയില്‍പ്പെടുത്തിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കും. ശില്‍പശാലയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളും നടപ്പാക്കും. തുരുത്തിലെ വീടുകള്‍ വാസയോഗ്യമാക്കാൻ അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. പ്രദേശത്തിന് അനുയോജ്യമായ നിര്‍മാണരീതി കണ്ടെത്താന്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ആവാസയോഗ്യമായ വീടുകള്‍ നിര്‍മിക്കുന്നതിന് മുന്‍തൂക്കം നൽകും. ഏത് രീതിയിലുള്ള നിര്‍മാണ രീതിയാണ് ആവശ്യമെന്നത് കണ്ടെത്താന്‍ ഒട്ടേറെ ഗവേഷണം നടക്കുന്നുണ്ട്. ഉല്‍പാദന മേഖലയെ സംരക്ഷിക്കാന്‍ പല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ വിനിയോഗിച്ച് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. നാളികേരത്തി​െൻറ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാൻ ശാസ്ത്രസമൂഹം ഗവേഷണം നടത്തണം. കാര്‍ഷിക സര്‍വകലാശാലകള്‍, സി.പി.സി.ആര്‍.എ എന്നിവ ഇതിന് മുന്‍കൈയെടുക്കണം. മൺറോതുരുത്തിലെ പാരിസ്ഥിതിക പ്രശ്‌നം പരിഹരിക്കാന്‍ 75 ലക്ഷം രൂപ ഈ വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും മുഖ‍്യമന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story