Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിരലിൽ കുടുങ്ങിയ...

വിരലിൽ കുടുങ്ങിയ മോതിരം നീക്കംചെയ്തു

text_fields
bookmark_border
ചവറ: 12 വയസ്സുകാര​െൻറ വിരലിൽ കുടുങ്ങിയ മോതിരം ചവറ ഫയർഫോഴ്സി​െൻറ സഹായത്തോടെ നീക്കി. തേവലക്കര തൊഴിലാളിമുക്ക് പൊട്ടൻകുഴിയിൽ ഷാജഹാ​െൻറ മകൻ മുഹമ്മദ് യാസീ​െൻറ (12) വിരലിലാണ് മോതിരം കുടുങ്ങിയത്. ഇടത് കൈവിരലിൽ ഇട്ട സ്റ്റീൽ മോതിരം തിരികെയെടുക്കാൻ പറ്റാത്തവിധം വിരലിൽ കുടുങ്ങുകയായിരുന്നു. വിരലിൽ നീരും വേദനയും വന്നതോടെ മുഹമ്മദ് യാസീനെ കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ചവറ ഫയർഫോഴ്സ് ഓഫിസിൽ എത്തിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ഓഫിസർ സുനിൽകുമാറി​െൻറ നേതൃത്വത്തിൽ മോതിരം വിരലിൽനിന്ന് നീക്കംചെയ്തു. ആദർശ സമ്മേളനം കൊട്ടിയം: മാർച്ച് ഒന്നിന് കൊല്ലൂർവിളയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ആദർശ സമ്മേളനം വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കണ്ണനല്ലൂർ മേഖല യോഗം തീരുമാനിച്ചു. യോഗം സമസ്ത ഓർഗനൈസർ എ.കെ. ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഒ.എം. ഷരിഫ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജില്ല സ്വാഗതസംഘം ജനറൽ കൺവീനർ നവാസ് പുത്തൻവീട്, ചെയർമാൻ എ.കെ. അഷ്റഫ് പുത്തൻപുരയിൽ, വി.കെ. ഇബ്രാഹീംകുട്ടി മൗലവി, കണ്ണനല്ലൂർ മേഖല ചെയർമാൻ മുഹമ്മദ് ഷരീഫ് കുളപ്പാടം, കൺവീനർ ദമീൻ മുട്ടയ്ക്കാവ്, തൽഹത്ത് അമാനി, ഷാജഹാൻ അമാനി, സക്കരിയ മുസ്ലിയാർ, സുബൈർഖാൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളന വിജയത്തിനു വേണ്ടി 26ന് കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയിൽ വൈകിട്ട് നാലിന് കൺവെൻഷൻ നടത്താനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story