Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുനിസിപ്പൽ...

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥിയുടെ വിജയം കോടതി അസാധുവാക്കി

text_fields
bookmark_border
കരുനാഗപ്പള്ളി: തെരഞ്ഞടുപ്പ് ചട്ടലംഘനം തെളിഞ്ഞതിനെ തുടർന്ന് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 16ാം ഡിവിഷനിലെ ബി.ജി.പി കൗൺസിലർ ശാലിനിയുടെ വിജയം കോടതി അസാധുവാക്കി. എതിർ സ്ഥാനാർഥിയായിരുന്ന വിജയമ്മ ലാലി തെരഞ്ഞടുക്കപ്പെട്ടതായി കരുനാഗപ്പള്ളി മുൻസിഫ് കോടതി വിധിച്ചു. തെരെഞ്ഞടുപ്പ് ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ശാലിനിയോടൊപ്പം മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം വിജയമ്മ ലാലി കരുനാഗപ്പള്ളി മുൻസിഫ് കോടതിയിൽ 2015 നവംബറിൽ കേസ് ഫയൽ ചെയ്തിരുന്നു. ഡിവിഷൻ കൗൺസിലറായ ശാലിനി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കരുനാഗപ്പള്ളി മുൻസിഫ് വി.എസ്. സജിനി വിധിയിൽ പറഞ്ഞു. 16ാം ഡിവിഷനിൽ ബി.ജെ.പിക്ക് രണ്ട് സ്ഥാനാർഥികൾ നാമനിർദേശം സമർപ്പിച്ചിരുന്നു. ഒരാൾ കെ. ശാലിനിയും മറ്റൊരാൾ ചിത്രയുമായിരുന്നു. 16-ാം വാർഡിലെ വോട്ടറായ 158-ാം ക്രമനമ്പറുകാരൻ ഡി. ബിനിലാണ് ഇരുവർക്കും വേണ്ടി നാമനിർദേശപത്രിക പിന്താങ്ങിയത്. സൂക്ഷ്മപരിശോധനയിൽ രണ്ട് സ്ഥാനാർഥികളുടെ നാമനിർദേശപത്രികകളും പിന്താങ്ങിയത് ഒരാളാെണന്ന് കണ്ടെത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് റീേട്ടണിങ് ഒാഫിസറോട് എൽ.ഡി.എഫും യു.ഡി.എഫും ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രയുടെ പത്രിക തള്ളുകയും ശാലിനിയുടെ സ്ഥാനാർഥിത്വം സ്വീകരിക്കുകയുമായിരുന്നു അന്ന് റിേട്ടണിങ് ഒാഫിസർ ചെയ്തത്. ഇത് ക്രമവിരുദ്ധവും തെരെഞ്ഞടുപ്പ് ചട്ടലംഘനവുമാെണന്ന് കാണിച്ച് വിജയമ്മ ലാലി കോടതിയെ സമീപിക്കുകയായിരുന്നു. പോൾ ചെയ്ത 853 വോട്ടുകളിൽ 245 വോട്ടുകൾ ശാലിനി നേടി. എതിർ സ്ഥാനാർഥിയായ വിജയമ്മ ലാലി 215 വോട്ടും യു.ഡി.എഫിലെ സ്ഥാനാർഥി ബി. രാധാമണി (കോൺ.) 214 വോട്ടും നേടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story