Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഴ... വാഴുക

വാഴ... വാഴുക

text_fields
bookmark_border
നേമം: ആദ്യമായെത്തിയ ദേശീയ വാഴ മഹോത്സവം അടുത്തറിഞ്ഞും ആസ്വദിച്ചും വെള്ളായണി ക്ഷേത്ര മൈതാനിയിലേക്ക് ജനപ്രവാഹം. അഞ്ചു നാൾ നീണ്ട വാഴ മഹോത്സവത്തിന് ബുധനാഴ്ച സമാപനമാകും. കാർഷിക ജൈവസാങ്കേതിക സ്ഥാപനങ്ങൾ, കർഷകർ, ഗവേഷകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തി രാജ്യത്തെ ആയിരത്തോളം ഇനം വാഴപ്പഴങ്ങളും അത്രതന്നെ ഇനങ്ങളിൽ നിന്നുള്ള ഇതര ഉൽപന്നങ്ങളും കാണികൾക്കായി പ്രദർശിപ്പിക്കുന്ന വിഭിന്നമായ പ്രദർശന മാമാങ്കമായി മാറി വാഴമഹോത്സവം. ഇരുനൂറോളം സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ചുരുങ്ങിയ വാഴപ്പഴങ്ങൾ മാത്രം കണ്ടും ഭക്ഷിച്ചും ശീലമുള്ള ഒരാളെ വാഴ മഹോത്സവം അമ്പരപ്പിക്കും. വിളകൾ വന്ന രാജ്യത്തെയും അവയുടെ പേരുകളെയും കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ കാണികളിലും കൗതുകം ജനിക്കും. ആഫ്രിക്കയിൽനിന്നുള്ള സൻസിയർ വാഴപ്പഴം, മലേഷ്യക്കാരനായ കാവേരി, ഹവായ് ദ്വീപുകളിലെ പൊപ്പലു, ബർലിൻകാരൻ പിസാങ്, ഫിലിപ്പീൻസുകാരനായ സി.വി റോസ് എന്നിവ മേളയിലെ ഉദാഹരണങ്ങൾ മാത്രം. വാഴപ്പഴം കൊണ്ടുണ്ടാക്കിയ തേൻ, സിറപ്പ്, ഹൽവ, അച്ചാർ തുടങ്ങി നൂറു കണക്കിന് വിഭവങ്ങളും സ്റ്റാളുകളിൽ സുലഭം. വാഴനാര് പ്രതലത്തിൽ പിടിപ്പിച്ച ചെരിപ്പുമുണ്ട് മേളയിൽ. ജനങ്ങൾക്കായി വിവിധതരം സാംസ്കാരിക പരിപാടികളും സെമിനാറുകളും നടക്കുന്നുണ്ട്. സ​െൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷ​െൻറയും (സിസ) കല്ലിയൂർ പഞ്ചായത്തി​െൻറയും നേതൃത്വത്തിൽ നടക്കുന്ന മേള ബുധനാഴ്ച സമാപിക്കും. രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് പ്രദർശനം. കുട്ടികൾക്ക് 10 ഉം മുതിർന്നവർക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Show Full Article
TAGS:LOCAL NEWS 
Next Story