Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസുകാര​െൻറ കൊലപാതകം ...

പൊലീസുകാര​െൻറ കൊലപാതകം രണ്ടുപേർ കസ്​റ്റഡിയിലെന്ന് സൂചന

text_fields
bookmark_border
നേമം: വീടിനു പിന്നിൽ തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ട എ.ആർ ക്യാമ്പ് പൊലീസുകാരനെ കൊന്നത് മദ്യപാനത്തിനിടെയെന്ന്. അടുത്ത ബന്ധുവടക്കം രണ്ടുപേർ കസ്റ്റഡിയിലെന്നും സൂചന. കല്ലിയൂർ പകലർ മഞ്ചാടിത്തലയ്ക്കൽ പുത്തൻ വീട്ടിൽനിന്ന് പുന്നമൂട് വാറുവിളാകത്ത് താമസിക്കുന്ന രവീന്ദ്രനാണ് (45) ഞായറാഴ്ച രാത്രി 9.30 ഒാടെ വീടിനു പിന്നിൽ തലയ്ക്കടിയേറ്റ് രക്തം വാർന്ന് മരിച്ചത്. സമീപവാസികളായ ബന്ധുവുൾപ്പെടെ നേമം പൊലീസ് കസ്റ്റഡിയിലുള്ളതായാണ് അറിവ്. ഇതിൽ ഒരാൾ മദ്യപാനത്തിനിടെ രവീന്ദ്രനുമായി വാക്കുതർക്കമുണ്ടാകുകയും ഹോളോബ്രിക്സ് കല്ല് കൊണ്ട് തലയ്ക്ക് പിന്നിൽ ഇടിക്കുകയുമായിരുന്നത്രെ. രക്തം വാർന്ന് അനക്കമറ്റ് കണ്ടതോടെ ഇവർ ഭയന്നോടുകയും ചെയ്തു. അയൽവാസിയായ മറ്റൊരു ബന്ധുവാണ് ആദ്യം വിവരം പൊലീസിനെ അറിയിച്ചത്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്ന്, രവീന്ദ്രൻ ഭാര്യയോട് പിണങ്ങി ഒറ്റക്കാണ് താമസം. എ.ആർ ക്യാമ്പിലെ ക്ലാസ് ഫോർ ജീവനക്കാരനാണ്. ഭാര്യ: അജിത. മക്കൾ: മനു, മഞ്ജു.
Show Full Article
TAGS:LOCAL NEWS 
Next Story