Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമനുഷ്യാവകാശ കമീഷൻ...

മനുഷ്യാവകാശ കമീഷൻ ഇട​െപട്ടു; വള്ളക്കടവ്​ പാലം യാഥാർഥ്യമാകുന്നു

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെട്ടതിനെ തുടർന്ന് വള്ളക്കടവിൽ പുതിയ പാലം എന്ന സ്വപ്്നം യാഥാർഥ്യമാവുന്നു. പാലം നിർമിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ മേയിൽ പൊതുമാരാമത്ത് വകുപ്പിന് നിർദേശം നൽകിയിരുന്നു. തുടർന്ന് വള്ളക്കടവ് പാലം ഉടൻ പുനർനിമിക്കാൻ പൊതുമരാമത്ത് വകുപ്പിന് സർക്കാർ നിർദേശം നൽകി. ജില്ലയിൽ ദുർബലാവസ്ഥയിലുള്ള 16 പാലങ്ങളിൽ ആദ്യത്തേതായാണ് വള്ളക്കടവ് പാലത്തെ പൊതുമരാമത്ത്് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വള്ളക്കടവ് പാലം നിർമിക്കുന്നതിനുള്ള സ്കെച്ച്, എസ്റ്റിമേറ്റ്, ഭൂമി ഏറ്റെടുക്കൽ നടപടി എത്രയുംവേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് കമീഷൻ നിർദേശിച്ചു. പാലം നിർമാണത്തിനാവശ്യമായ അടങ്കൽതുക കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story