Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെയ്യാർഡാം...

നെയ്യാർഡാം ഉദ്യാനത്തിലെ നവീകരണ ജോലികളിൽനിന്ന് ഒഴിവാക്കിയെന്ന്; കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധിച്ചു

text_fields
bookmark_border
കാട്ടാക്കട: നെയ്യാർഡാം വിനോദസഞ്ചാര കേന്ദ്രത്തിൽ ഉദ്യാനത്തിലെ നവീകരണ ജോലികളിൽ പെരുംകുളങ്ങര വാർഡിൽനിന്നുമുള്ളവരെ ഒഴിവാക്കിയ ജലസേചന വകുപ്പി​െൻറ നടപടിയിൽ പ്രതിഷേധം. വാര്‍ഡ്‌ അംഗത്തി​െൻറ നേതൃത്വത്തില്‍ നെയ്യാര്‍ഡാം പ്രധാന കാവടത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും സമരം നടത്തിയത്. സമരം കെ.പി.സി.സി. അംഗം എ.കെ. ശശി ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പെരുങ്കുളങ്ങര വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് നെയ്യാര്‍ഡാം അണക്കെട്ടും അനുബന്ധ ഉദ്യാനവും. ഇവിടത്തെ ജോലികള്‍ ചെയ്തു വന്നത് പെരുംകുളങ്ങര വാര്‍ഡിലെ കുടംബശ്രീ പ്രവര്‍ത്തകരായിരുന്നു. എന്നാൽ, ഇപ്പോൾ ജോലിക്കായി സമീപ കുടുംബശ്രീ യൂനിറ്റുകളിലെ അംഗങ്ങളെ ഉൾപ്പെടുത്തുകയും പെരുംകുളങ്ങര വാർഡിലെ അംഗങ്ങളെ ഒഴിവാക്കുകയും ചെയ്തെന്ന് വാർഡ് അംഗം ശശീന്ദ്രനും സമരക്കാരും ആരോപിച്ചു. സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജില്ല കുടുംബശ്രീ മിഷനാണ് തീരുമാനം എടുത്തതെന്നും അതിനാൽ അവരുമായി ആലോചിക്കാതെ തീരുമാനം എടുക്കാനാകില്ലെന്നും ജലസേചന വകുപ്പ് എ.ഇ.വിനോദ് പറഞ്ഞു. ഇതിനായി ഒരാഴ്ച പണി നിർത്തി െവക്കാനും പട്ടിക പുനഃപരിശോധിക്കാന്‍ കുടുംബശ്രീ മിഷനുമായി ബന്ധപ്പെടാനും തീരുമാനം ആയതോടെ സമരം അവസാനിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story