Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതുക്കിപ്പണിയാനായി...

പുതുക്കിപ്പണിയാനായി പൊളിച്ചു; ഒരു ദശാബ്​ദം കഴിഞ്ഞിട്ടും വില്ലേജ് എക്​സ്​റ്റഷന്‍ ഓഫിസ് കെട്ടിടം യാഥാർഥ്യമായില്ല

text_fields
bookmark_border
കാട്ടാക്കട: പുതുക്കിപ്പണിയാനായി പൊളിച്ച വില്ലേജ് എക്സ്റ്റന്‍ഷൻ ഓഫിസ് കെട്ടിടം ഒരുദശാബ്ദം കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പള്ളിയിൽ മൃഗാശുപത്രിക്ക് മുന്നിലുണ്ടായിരുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫിസ് കെട്ടിടമാണ് പുതിയ മന്ദിരം നിർമിക്കാനായി 10 വര്‍ഷത്തിനു മുമ്പ് പൊളിച്ചുമാറ്റിയത്. കെട്ടിടം പൊളിച്ചു മാറ്റിയതോടെ സര്‍ക്കാര്‍ വകസ്ഥലം കുറേയൊക്കെ സമീപവാസികള്‍ കൈയേറി. ശേഷിക്കുന്ന സ്ഥലം കാടുംപടർപ്പും കയറി അനാഥമായിക്കിടക്കുകയാണ്. കുറ്റിച്ചല്‍ ജങ്ഷനടുത്തായി നെടുമങ്ങാട്- ഷൊര്‍ളക്കോട് മലയോര ഹൈവേയില്‍ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയേറ്റം തടയാനും സംരക്ഷിക്കാനും സംവിധാനം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ നിവേദനങ്ങള്‍ക്ക് കണക്കില്ല. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വസ്തു അന്യാധീനപ്പെടുത്തുന്നതിനു വേണ്ടി അധികൃതര്‍ ഒത്താശ ചെയ്തു കൊടുക്കുന്നതായും ആക്ഷേപമുണ്ട്. ഗ്രാമവികസന വകുപ്പി​െൻറ കൈവശമാണ് ഭൂമിയെന്ന കാര്യം വകുപ്പിനുപോലും അറിയില്ലെന്നാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്. ആദിവാസി പ്രദേശം ഉൾപ്പെടുന്ന പഞ്ചായത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിന് കെട്ടിടം പണിയാൻ ഭൂമി പ്രയോജനപ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്. നിലവിൽ വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. കൊയ്ത്തുത്സവം വെഞ്ഞാറമൂട്: നൂറുമേനി വിളഞ്ഞ കോട്ടുകുന്നം ഏലയിൽ കൊയ്ത്തുത്സവം നെല്ലനാട് പഞ്ചായത്ത് പ്രസിഡൻറ് സുജിത് എസ്. കുറുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു അരുൺകുമാർ അധ്യക്ഷതവഹിച്ചു. കോട്ടുകുന്നം പാടശേഖര സമിതി പ്രസിഡൻറ് ആർ. പ്രകാശം സെക്രട്ടറി സുധീർ ഖന്ന കൃഷി ഓഫിസർ ആമിന എന്നിവർ സംസാരിച്ചു. ജ്യോതി, ഉമ എന്നീ വിത്തുകളാണ് ഇവിടെ കൃഷിയിറക്കിയത്. പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ബണ്ടുകൾ നിർമിച്ച് തോടുകളിൽ വെള്ളം കെട്ടി നിർത്തിയതിനാൽ വരൾച്ച ഒരു പരിധിവരെ ഒഴിവാക്കാൻ സാധിച്ചു. ഇത്തവണ മികച്ച വിളവാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story