Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹാൻറക്​സ്​ ടെയ്​ലറിങ്​ ...

ഹാൻറക്​സ്​ ടെയ്​ലറിങ്​ യൂനിറ്റ്​ നിയമവിരുദ്ധമായി അടച്ചുപൂട്ടിയെന്ന്​

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ തലസ്ഥാനത്ത് സെക്രേട്ടറിയറ്റിന് സമീപം ഉൗറ്റുകുഴിയിൽ പ്രവർത്തിച്ച ഹാൻറക്സ് ഇൻറർനാഷനൽ ഗാർെമൻറ്സ് യൂനിറ്റിലെ ടെയ്ലറിങ് വിഭാഗം മുന്നയിപ്പ് കൂടാതെ അടച്ചു പൂട്ടിയതായി പരാതി. തയ്യൽ തൊഴിലാളികളായ സ്ത്രീകെള ഹാൻറക്സ് എം.ഡിയുടെ നിർദേശാനുസരണം സ്ഥാപനം അടച്ചുപൂട്ടി ഇറക്കി വിടുകയായിരുെന്നന്ന് എ.െഎ.ടി.യു.സി നേതൃത്വത്തിലുള്ള വർക്കേഴ്സ് യൂനിയൻ പ്രസിഡൻറ് പട്ടം ശശിധരൻ ആേരാപിച്ചു. ഹാൻറക്സ് ഗാർമ​െൻറ്സ് ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് എ.െഎ.ടി.യു.സി യൂനിയൻ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലുണ്ടായ ഹൈകോടതി വിധി നടപ്പാക്കി കിട്ടാൻ യൂനിയൻ ലേബർ കമീഷണറെ സമീപിച്ചിരുന്നു. തുടർന്ന്, ഹാൻറക്സ് സ്ഥാവര-ജംഗമ വസ്തുവകകൾ ജപ്തി നടത്താൻ തൈക്കാട്, വഞ്ചിയൂർ, വിേല്ലജ് ഒാഫിസുകളിൽനിന്ന് നോട്ടീസ് നടപടി പൂർത്തിയായതിൽ പ്രകോപനം കൊണ്ടാണ് അടച്ചുപൂട്ടൽ ഉത്തരവ് നൽകിയിരിക്കുന്നതെന്നും ശശിധരൻ ആേരാപിച്ചു. സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ തയാറായില്ലെങ്കിൽ എം.ഡിയുടെ മുറിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്നും പട്ടം ശശിധരൻ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story