Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടവഴിയിൽ മാലിന്യം...

ഇടവഴിയിൽ മാലിന്യം തള്ളി; നാട്ടുകാർ പ്രധാന റോഡിൽ ​കൊണ്ടിട്ടു

text_fields
bookmark_border
പേയാട്: ഇടവഴിയിൽ അജ്ഞാതർ കൊണ്ടിട്ട കോഴി വേസ്റ്റ് ഉൾെപ്പടെയുള്ള അഴുകിയ മാലിന്യം നാട്ടുകാരിൽ ചിലർ സമീപത്തെ പ്രധാന റോഡിൽ കൊണ്ടിട്ട് പ്രതിഷേധിച്ചു. പേയാട് -വിളപ്പിൽശാല റോഡിൽ ബി.എസ്.എൻ.എൽ ഓഫിസിന് സമീപത്തെ ചെറിയ ഇടവഴിയിൽ കിടന്ന മാലിന്യങ്ങളാണ് റോഡിലേക്ക് കോരിയിട്ടത്. ഞായറാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. ഇടറോഡിൽ മാലിന്യം തള്ളൽ പതിവായിരുന്നു. എന്നാൽ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വിളപ്പിൽശാല എസ്.ഐ കണ്ണ​െൻറയും വാർഡ് അംഗം സി.എസ്. അനിലി​െൻറയും നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തു. പൊതുനിരത്തിൽ മാലിന്യം തള്ളിയതിന് നാട്ടുകാരിൽ കണ്ടാലറിയുന്ന 10 പേർക്കെതിരെ പൊലീസ് കേസുമെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story