Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവീകരിച്ച കരവാരം...

നവീകരിച്ച കരവാരം കുടിവെള്ളപദ്ധതി ഉത്സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു

text_fields
bookmark_border
കിളിമാനൂര്‍: നാലുകോടിയോളം രൂപ ചെലവില്‍ ആധുനിക രീതിയില്‍ നവീകരിച്ച് കരവാരം കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു. വഞ്ചിയൂര്‍ ജങ്ഷനില്‍ നടന്ന ചടങ്ങില്‍ ബി. സത്യന്‍ എം.എല്‍.എ ജലവിതരണപദ്ധതിയില്‍നിന്ന് പകര്‍ന്ന വെള്ളം വീട്ടമ്മമാര്‍ക്ക് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. കരവാരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സുരേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. അരനൂറ്റാണ്ടോളം പഴക്കമുള്ള കരവാരം കുടിവെള്ള പദ്ധതി മോട്ടോറി​െൻറ പ്രവര്‍ത്തന ശേഷിക്കുറവും പഴഞ്ചന്‍ പൈപ്പുകളുടെ അടിക്കടിയുള്ള പൊട്ടലും മൂലം നാശോന്മുഖമായിരുന്നു. കഴിഞ്ഞ വേനല്‍ക്കാലത്തടക്കം ഈ പദ്ധതിയിൽനിന്ന് പൂര്‍ണമായി ജലവിതരണം നടത്താൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കരവാരം പഞ്ചായത്ത് ഭരണസമിതി എം.എല്‍.എക്ക് നിവേദനം നല്‍കുകയായിരുന്നു. വിഷയം മന്ത്രി മാത്യു ടി. തോമസി​െൻറ ശ്രദ്ധയില്‍ എം.എല്‍.എ കൊണ്ടുവന്നതോടെയാണ് പദ്ധതി നവീകരണത്തിനായി രണ്ടുകോടിയിലധികം രൂപ വകയിരുത്തിയത്. അത്യാധുനിക മോട്ടോര്‍ സ്ഥാപിക്കുകയും പൊട്ടല്‍ ഭീഷണിയില്ലാത്ത ഡക്‌ടൈല്‍ അയണ്‍ പൈപ്പ് ഏഴ് കിലോമീറ്ററോളം നീളത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ഒപ്പം നിലവില്‍ പൈപ്പ് ലൈനില്ലാത്ത പ്രദേശങ്ങളിലേക്ക് എം. എല്‍.എ ഫണ്ടില്‍നിന്ന് ഒരുകോടിയോളം രൂപ ചെലവില്‍ പൈപ്പു ലൈനുകള്‍ സ്ഥാപിച്ചു. കരവാരം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ക്കും നഗരൂര്‍ പഞ്ചായത്തിലെ ഏതാനും വാര്‍ഡുകളിലെ ജനങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വഞ്ചിയൂര്‍ കെ. സുഭാഷ്, കരവാരം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ. ശിവദാസന്‍, പി. കൊച്ചനിയന്‍, ഏരിയാകമ്മറ്റി അംഗം എസ്. മധുസൂദനക്കുറുപ്പ്, വാട്ടര്‍ അതോറിറ്റി അസി. എൻജിനീയര്‍ ബൈജു എന്നിവര്‍ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷ ജൂബിലി വിനോദ് സ്വാഗതവും സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story