Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.ആർ. വില്യം സ്‌കൂളിൽ ...

പി.ആർ. വില്യം സ്‌കൂളിൽ ആർദ്രം പദ്ധതി തുടങ്ങി

text_fields
bookmark_border
കാട്ടാക്കട: പി.ആർ. വില്യം ഹയർ സെക്കൻഡറി സ്‌കൂളിൽ നിർധനരായ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന ആർദ്രം പദ്ധതി തുടങ്ങി. ഐ.ബി. സതീഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കാട്ടാക്കട മാഹീൻ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടമായി 15 കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്തത്. നവവിദ്യോദയം മാസ്‌റ്റർപ്ലാൻ പ്രിൻസിപ്പൽ സ്റ്റാൻലോ ജോണിന് നൽകി എം.എൽ.എ പ്രകാശനം ചെയ്തു. പി.എസ്.സി അംഗം ഡോ. രാജനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിതകുമാരി, അംഗം ജി. സ്റ്റീഫൻ, പ്രധാനാധ്യാപിക ഗിൽഡ, പി.ടി.എ വൈസ് പ്രസിഡൻറ് ജി. ഷിന്തുലാൽ, സ്റ്റാഫ് സെക്രട്ടറി ലിറ്റിൽ ഫ്ലവർ, ആശാ സോണി എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story