Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലാളി ക്ഷേമനിധി...

തൊഴിലാളി ക്ഷേമനിധി ബോർഡുകൾ അപേക്ഷകൾ സ്വീകരിക്കണം ^എ.ഐ.ടി.യു.സി

text_fields
bookmark_border
തൊഴിലാളി ക്ഷേമനിധി ബോർഡുകൾ അപേക്ഷകൾ സ്വീകരിക്കണം -എ.ഐ.ടി.യു.സി തിരുവനന്തപുരം: വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളാകുന്നതിന് അപേക്ഷ നൽകിയിട്ടുള്ള തൊഴിലാളികളുടെ അപേക്ഷകൾ അംഗീകരിച്ച് തൊഴിലാളികൾക്ക് അംഗത്വം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി സർക്കാറിനോടാവശ്യപ്പെട്ടു. അപേക്ഷ പരിശോധിക്കുന്നതിനും പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനും നടപടി ഉണ്ടാകണം. അർഹതയുള്ള അപേക്ഷകൾ അംഗീകരിക്കാൻ വൈകുന്നതും തൊഴിലാളികളിൽ അമർഷവും പ്രതിഷേധവും ഉണ്ടാക്കും. തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡുകളിൽനിന്ന് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും കിട്ടുന്നതിന് കാലതാമസം ഉണ്ടാകുന്നു. മാർച്ച് 31ന് മുമ്പായി വിവിധ തൊഴിലാളി ക്ഷേനിധി ബോർഡുകളിൽ ലഭിച്ചിട്ടുള്ള എല്ലാ അർഹതപ്പെട്ട അപേക്ഷകളും അംഗീകരിച്ച് ക്ഷേമനിധി അംഗത്വം അനുവദിക്കണമെന്നും പുതിയ അപേക്ഷകൾ നൽകുന്നതിന് അവസരം ഉണ്ടാകണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story