Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightന​േ​രന്ദ്രൻ കമീഷൻ...

ന​േ​രന്ദ്രൻ കമീഷൻ കണ്ടെത്തിയ മുഴുവൻ തസ്​തികകളും നികത്തുക ^സുന്നി ജമാഅത്ത്​ യൂനിയൻ

text_fields
bookmark_border
നേരന്ദ്രൻ കമീഷൻ കണ്ടെത്തിയ മുഴുവൻ തസ്തികകളും നികത്തുക -സുന്നി ജമാഅത്ത് യൂനിയൻ കൊല്ലം: നരേന്ദ്രൻ കമീഷൻ കണ്ടെത്തിയ മുഴുവൻ തസ്തികകളും നികത്തുകയും പാലോളി കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുകയും അറബിക് സർവകലാശാല ഉടൻ സ്ഥാപിക്കുകയും വേണമെന്ന് സുന്നി ജമാഅത്ത് ചെയർമാൻ സയ്യിദ് നാസിമുദ്ദീൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ തഴുത്തല മദീന ഹാളിൽ കൂടിയ സംസ്ഥാന നേതൃയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം ഭിക്ഷാടന മാഫിയക്കെതിരെ സർക്കാർതല ബോധവത്കരണം നടത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്യവേ പി.കെ. മുഹമ്മദ് സുലൈം പറഞ്ഞു. ഇവ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മറ്റ് വകുപ്പ് മന്ത്രിമാർക്കും നിവേദനംനൽകാനും യോഗം തീരുമാനിച്ചു. മുഹ്സിൻ കോയ തങ്ങൾ െഎദ്രുസി, മുതിരപ്പറമ്പ് എം.എ. വാഹിദ്, ഡോ. തൗസിഫ്, ടി.എ. താഹാ സഅദി, അഡ്വ. അഷ്റഫ്, അഹമ്മദ് ബാഖവി, ആലപ്പുഴ നവാസ്, കല്ലാർ സലീം എന്നിവരും സംസാരിച്ചു. ചാത്തന്നൂർ ഇമാം കെ.എ. ഇർഷാദ് ഖാദിരി സ്വാഗതവും സയ്യിദ് അഹമ്മദുൽ അമീൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story