Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്വയ്‌ലോൺ ഇൻറർനാഷനൽ...

ക്വയ്‌ലോൺ ഇൻറർനാഷനൽ ഫിലിം ഫെസ്​റ്റിവൽ 20ന്

text_fields
bookmark_border
കൊല്ലം: കേരള സർവകലാശാല യൂനിയൻ യുവജന കമീഷ​െൻറയും ചലച്ചിത്ര വികസന കോർപറേഷ​െൻറയും സഹകരണത്തോടെ കൊല്ലത്ത് സംഘടിപ്പിക്കുന്ന ക്വയ്‌ലോൺ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലി​െൻറ (കിഫ്) രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഫെബ്രുവരി 20 മുതൽ 22 വരെ ജെറോം നഗറിലെ ജി മാക്സ് തിയറ്ററിലാണ് ചലച്ചിത്രോത്സവം. മൂന്ന് ദിവസമായി നടത്തുന്ന ചലച്ചിത്രോത്സവത്തിൽ വിദേശത്തെയും ഇന്ത്യയിലെയും ഇരുപത്തഞ്ചോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. മലയാളത്തിൽനിന്ന് മാൻഹോൾ, ക്രോസ് റോഡ്, ഇടവപ്പാതി, കാടുപൂക്കുന്ന നേരം, ഏദൻ, ടേക്ക് ഓഫ്‌ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അരുവി, ന്യൂട്ടൻ, ദ ജാപനീസ് വൈഫ്‌ തുടങ്ങിയ ശ്രദ്ധേയമായ ഇന്ത്യൻ ചിത്രങ്ങളും ഉണ്ട്. വിദ്യാർഥികൾക്ക് 100 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിവരങ്ങൾക്ക് 9447763800, 9539999676, 9567559529.
Show Full Article
TAGS:LOCAL NEWS 
Next Story