Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഴ മഹോത്സവത്തിൽ...

വാഴ മഹോത്സവത്തിൽ ജനത്തിരക്ക്​

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവ പ്രദർശനം കാണാൻ വെള്ളായണിയിൽ വൻതിരക്ക്. ഞായറാഴ്ച അവധിദിനം ആഘോഷിക്കാൻ കുടുംബത്തോടെ തലസ്ഥാനവാസികൾ ഒഴുകിയെത്തിയതോടെ രാത്രി വൈകിയാണ് പ്രദർശനം സമാപിച്ചത്. വാഴയും വാഴപ്പഴവും വാഴയിലയും മാത്രം കണ്ടും കേട്ടും അറിഞ്ഞിരുന്നവർക്ക് നവ്യാനുഭവമായി വാഴ മഹോത്സവത്തിലെ പ്രദർശനങ്ങൾ. ശനി, ഞായർ ദിവസങ്ങളിൽ പ്രദർശനം സന്ദർശിച്ചവരുടെ എണ്ണം 60,000 കവിഞ്ഞു. കുട്ടികളെ ഉറക്കാനായി വാഴയില നാര് ഉപയോഗിച്ച് നിർമിച്ച ബേബി ബെഡും തിരക്കേറിയ ദിനചര്യക്കുശേഷം സുഖമായി ഉറക്കാനായി വാഴനാര് കൊണ്ടുണ്ടാക്കിയ തലയിണ വരെ പ്രദർശനത്തിലുൾപ്പെടുത്തിയിരുന്നു. വാഴക്കൃഷിക്ക് ശേഷം വെട്ടി നശിപ്പിക്കുന്ന വാഴത്തണ്ടിൽ നിന്നുവരെ മൂല്യവർധിത ഉൽപന്നങ്ങളും അതുവഴി വരുമാനം ലഭിക്കുമെന്നതും പലർക്കും പുതിയ അറിവായിരുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽനിന്നുള്ള കൊതിയൂറുന്ന വാഴ ഇനങ്ങൾ രുചിക്കാനും വാങ്ങാനും മേളയിൽ അവസരമുണ്ട്. കേരള നേന്ത്രൻ, തമിഴ്നാട് കപ്പ, ജി 9 റോബസ്റ്റ തുടങ്ങി മികച്ച വാഴയിനങ്ങളും മേളയിലെ ആകർഷകങ്ങളാണ്. രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ നടക്കുന്ന മേള ബുധനാഴ്ച സമാപിക്കും. ----
Show Full Article
TAGS:LOCAL NEWS 
Next Story