Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുളത്തൂപ്പുഴയിൽ പുകയില ...

കുളത്തൂപ്പുഴയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന വ്യാപകം

text_fields
bookmark_border
കുളത്തൂപ്പുഴ: കഴിഞ്ഞ കുറച്ചുകാലമായി പ്രദേശത്ത് നിലച്ചിരുന്ന പുകയില, പാൻമസാല തുടങ്ങിയ ലഹരി ഉൽപന്നങ്ങളുടെ വിപണനം കുളത്തൂപ്പുഴയിൽ വീണ്ടും സജീവമാകുന്നതായി സൂചന. പുകയില ഉൽപന്നങ്ങളുടെ വിൽപന പഞ്ചായത്ത് പരിധിയിൽ നിരോധിച്ചതാണ്. എന്നാൽ പലയിടത്തും സ്കൂളുകൾക്ക് സമീപത്തും ഇവയുടെ ലഭ്യതയുണ്ട്. പെട്ടിക്കടകളിലും മുറുക്കാൻ കടകളിലും പാൻമസാല സുലഭമായി ലഭിക്കുന്നതായി നാട്ടുകാർ പറയുന്നു. യുവാക്കളും വാഹനജോലിക്കാരും തൊഴിലാളികളുമൊക്കെ ഇതി‍​െൻറ ഉപഭോക്താക്കളാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും കടത്തക്കൊണ്ടുവരുന്ന പുകയില ഉൽപന്നങ്ങൾ ഇവർതന്നെ കടകളിൽ എത്തിച്ചുനൽകുകയാണ്. സ്ഥിരം ഉപഭോക്താക്കൾക്ക് മാത്രമാണ് വിൽപനയെന്നതിനാലാണ് വിവരം പുറത്തറിയാത്തതെന്നും നാട്ടുകാർ പറയുന്നു. വാഹനങ്ങൾക്കുള്ളിലും കടകൾക്ക് പിന്നാമ്പുറത്തും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമൊക്കെ പാൻമസാല ഉപയോഗിക്കുന്നത് നിത്യകാഴ്ചയാണ്. ഓട്ടോ-ടാക്സി തൊഴിലാളികളിൽ പുകയില ഉൽപന്നങ്ങളുടെ ലഹരിയിൽ വാഹമോടിക്കുന്നവർ നിരവധിയാണ്. പരിശോധനകൾ പലപ്പോഴും പേരിന് മാത്രമാണെന്നും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് അധികാരികൾ തയാറാവാത്തതാണ് ഇവയുടെ വിപണനം പുനരാരംഭിക്കുന്നതിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story