Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയാളത്തോടുള്ള...

മലയാളത്തോടുള്ള റെയിൽവേയുടെ അവഗണന തിരുത്തുക ^ഡി.വൈ.എഫ്.ഐ

text_fields
bookmark_border
മലയാളത്തോടുള്ള റെയിൽവേയുടെ അവഗണന തിരുത്തുക -ഡി.വൈ.എഫ്.ഐ തിരുവനന്തപുരം: റെയിൽവേ ഗ്രൂപ് ഡി തസ്തികയിലേക്കുള്ള പരീക്ഷയിൽനിന്ന് മലയാളത്തെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗ്രൂപ് ഡി തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയിൽ ഓരോ സംസ്ഥാനത്തുനിന്നും അപേക്ഷിക്കുന്നവർക്ക് അവരവരുടെ ഭാഷയിൽ പരീക്ഷ എഴുതാൻ അവസരം നൽകിയപ്പോൾ മലയാളത്തെ മാത്രം ഒഴിവാക്കുകയായിരുന്നു. ദക്ഷിണ റെയിൽവേയിൽ മാത്രം 2979 ഒഴിവുണ്ട്. റെയിൽവേക്ക് ഏറ്റവുംകൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമാണ് കേരളം. കേരളത്തോട് റെയിൽവേ നിരന്തരം സ്വീകരിക്കുന്ന അവഗണനയുടെ തുടർച്ചയാണിത് -പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story