Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആത്മീയ ചൂഷണത്തിനെതിരെ...

'ആത്മീയ ചൂഷണത്തിനെതിരെ മൗനം വെടിയണം'

text_fields
bookmark_border
ശൂരനാട്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് ആത്മീയ ചൂഷണം നടത്തുന്നവർക്കെതിരെ സമൂഹം മൗനം വെടിയണമെന്ന് മുസ്ലിം ലീഗ് ജില്ല എക്സിക്യൂട്ടിവ് അംഗം കാട്ടൂർ ബഷീർ. ആത്മീയചൂഷണത്തിനെതിരെ വിസ്ഡം ഗ്ലോബൽ ഓർഗനൈസേഷൻ സ്ക്വാഡ് പ്രവർത്തനത്തി​െൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ ദാറുൽ അർഖം പ്രിൻസിപ്പൽ സുലൈമാൻ നദ്വി അധ്യക്ഷതവഹിച്ചു. അഹ്ലുസുന്നത്തി വൽ ജമാഅ എന്ന വിഷയത്തിൽ ചുഴലി സലാഹുദ്ദീൻ അയ്യൂബി പ്രഭാഷണം നടത്തി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല പ്രസിഡൻറ് സഅദ് തടിക്കാട്, ജനറൽ സെക്രട്ടറി നിസാർ കണ്ടത്തിൽ, സഹിൽ സലഫി, പി.ടി.എസ്. ഖുറൈശി, ശംസുദ്ദീൻ മുകളയ്യത്ത്, ഖാൻ മാവിള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story