Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വകാര്യ ബസ്...

സ്വകാര്യ ബസ് സമരത്തിനെതിരെ ടൂറിസ്​റ്റ്​ ബസുടമകൾ

text_fields
bookmark_border
തൃശൂർ: മൂന്ന് നാൾ പിന്നിട്ടിട്ടും തുടരുന്ന സ്വകാര്യ ബസുടമകളുടെ സമരത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തും. സ്വകാര്യ ബസുടമകളുടെ സമരം അന്യായവും ജനങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്നും ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആരോപിച്ചു. തിങ്കളാഴ്ച തൃശൂർ ജില്ലയിൽ 300 ടൂറിസ്റ്റ് ബസുകളാണ് സ്വകാര്യ ബസുകളുടെ റൂട്ടിൽ സമാന്തര സർവീസ് നടത്തുക. ഒരു രൂപ വർധിപ്പിക്കുന്നതിന് മുമ്പുള്ള പഴയ നിരക്കിൽ തന്നെയാണ് ചാർജ് ഈടാക്കുകയെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച മന്ത്രിയുമായുള്ള ചർച്ചയിലും വിദ്യാർഥികളുടെ നിരക്കിനെ ചൊല്ലിയുള്ള തർക്കത്തിൽ സമരം പിൻവലിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് സമാന്തര സർവീസിന് ഇറങ്ങാനുള്ള തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story