Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരുലക്ഷം രൂപയുടെ...

ഒരുലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിൽ

text_fields
bookmark_border
നാഗർകോവിൽ: ഒരുലക്ഷം രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ. ശിവകാശി പുതുകോളനി സ്വദേശി ലക്ഷ്മണനാണ് (60) അറസ്റ്റിലായത്. വടശ്ശേരിയിൽ പഴക്കടയിൽ കള്ളനോട്ട് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ശങ്കരനെന്നയാൾ (58) കടന്നുകളഞ്ഞു. വടശ്ശേരി സബ്ഇൻസ്പെക്ടർ മോഹനഅയ്യരും സംഘവും നടത്തിയ പരിശോധനയിൽ ലക്ഷ്മണ​െൻറ പക്കൽനിന്ന് 500 രൂപയുടെയും 200 രൂപയുടെയും വ്യാജനോട്ടുകൾ പിടിച്ചെടുത്തു. പഴം വാങ്ങിയശേഷം നൽകിയ 500 രൂപ നോട്ടിൽ സംശയംതോന്നിയ കടക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story