Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടഞ്ഞ ആനയെ ഉടമയും...

ഇടഞ്ഞ ആനയെ ഉടമയും പാപ്പാനും ചേർന്ന് തളച്ചു ആന കുറച്ചുദിവസമായി മദപ്പാടിലായിരുന്നു

text_fields
bookmark_border
നേമം: തടിപിടിക്കാനുള്ള ശ്രമത്തിനിടെ ഇടഞ്ഞ ആനയെ ഉടമയും പാപ്പാനും ചേർന്ന് തളച്ചു. പാപ്പാനും ഉടമക്കും നിസ്സാര പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11ഒാടെ കാരക്കാമണ്ഡപത്തെ തടിമില്ലിലെ ചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. മില്ലുടമ സജിമോനും ഒന്നാം പാപ്പാൻ പീതാംബരനുമാണ് പരിക്കേറ്റത്. രാവിലെ പത്തോടെ തടിപിടിക്കാനായി കെട്ടിയിരുന്ന സ്ഥലത്തുനിന്ന് ചങ്ങല അഴിക്കുന്നതിനിടെ ഇടഞ്ഞ ആന മിൽകോമ്പൗണ്ടിൽ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. ഇതിനിടെ കോൺക്രീറ്റ് തൂണും ആന ഇടിച്ചിട്ടു. തുടർന്ന് മില്ലിലെ തടികൾക്കിടയിൽ ഓടിക്കയറിയ ആനയെ കാലുകളിൽ മുൾച്ചങ്ങലയിട്ട് തളക്കുകയായിരുന്നു. ആന കുറച്ചുദിവസമായി മദപ്പാടിലായിരുന്നു. ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിലെ ഉത്സവത്തിനുപോയി മടങ്ങിവന്നതെയുള്ളൂവെന്നും നാട്ടുകാർ പറയുന്നു. കാട്ടാക്കട കള്ളിക്കാട് ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആന അടുത്തുനിന്ന മറ്റൊരു ആനയെ കുത്തിയതിനെത്തുടർന്നാണ് ശനിയാഴ്ച രാത്രിയോടെ കാരക്കാമണ്ഡപത്തേക്ക് തിരികെയെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതേ ആന വർഷങ്ങൾക്കുമുമ്പ് കാട്ടാക്കടയിൽ ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നിരുന്നതായും നാട്ടുകാർ പറയുന്നു. മുമ്പ് ഒരു ഉത്സവത്തിനിടെ ചന്ദ്രൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story