Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യമേഖലയിലെ...

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം –ഐ.എൻ.ടി.യു.സി

text_fields
bookmark_border
കൊല്ലം: മത്സ്യബന്ധന മേഖലയെ തൊഴിൽ പ്രതിസന്ധിയിലേക്ക് നയിക്കുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ സമരം ഉടൻ അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് മത്സ്യവിതരണ തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് ആവശ്യപ്പെട്ടു. മീൻ പിടിക്കാൻ കടലിൽപോകുന്ന ഒരു ബോട്ട് പ്രതിദിനം 500 ലിറ്റർ ഡീസൽ വാങ്ങുമ്പോൾ കേരളത്തിലെ 3500ഓളം ബോട്ടുകളിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നികുതിയിനത്തിൽ 10,000 കോടിയോളം ഈ മേഖലയിൽനിന്ന് സംഭരിക്കുന്നു. കൂടാതെ മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുമ്പോൾ ഈടാക്കുന്ന നികുതി വേറെയും എന്നിട്ടും ഇന്ധനം വാങ്ങുമ്പോൾ ഈ മേഖലയുമായി ബന്ധമില്ലാത്ത റോഡ് നികുതി ഈടാക്കുന്നത് നീതീകരിക്കാവുന്നതല്ല. അതിനാൽ സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര കൃഷിമന്ത്രാലയത്തിനും സംസ്ഥാന ഫിഷറീസ് വകുപ്പിനും നിവേദനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story