Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വകാര്യ ആശുപത്രികളെ...

സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ ഫലപ്രദമായ നിയമം കൊണ്ടുവരും ^മന്ത്രി കടകംപള്ളി

text_fields
bookmark_border
സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ ഫലപ്രദമായ നിയമം കൊണ്ടുവരും -മന്ത്രി കടകംപള്ളി കൊട്ടിയം: കൊള്ളലാഭക്കൊതിയന്മാരായ വൻകിട മുതലാളിമാർ നടത്തുന്ന പഞ്ചനഷത്ര, സ്വകാര്യ, സ്വാശ്രയ ആശുപത്രികളെ നിയന്ത്രിക്കാൻ ഫലപ്രദമായ നിയമം കൊണ്ടുവരാൻ സർക്കാർ ആഗ്രഹിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയുടെ 12ാം വാർഷിക സമ്മേളനവും എസ്.ടി.പി, സർവിസ് സ​െൻറർ എന്നിവയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ നൈതികതയുടെ എല്ലാ നന്മകളെയും വിസ്മരിച്ച് ബ്ലേഡ് കമ്പനികളെപ്പോലെ പ്രവർത്തിക്കുന്ന ആശുപത്രികൾ സംസ്ഥാനത്തുണ്ട്. അത്തരം ആശുപത്രികളെ നിലക്കുനിർത്താനും നിയന്ത്രിക്കാനുമാണ് നിയമനിർമാണം നടത്തുന്നതിനെപ്പറ്റി സർക്കാർ ചിന്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പി. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ. സോമപ്രസാദ് എം.പി എൻ.എസ് അനുസ്മരണ പ്രഭാഷണം നടത്തി. എം. നൗഷാദ് എം.എൽ.എ മികച്ച ഡോക്ടർ അവാർഡ് വിതരണവും കെ. വരദരാജൻ മെഡിക്കൽ ക്വിസ് സമ്മാനദാനവും മേയർ വി. രാേജന്ദ്രബാബു കായിക മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. എ. മാധവൻപിള്ള സ്വാഗതം പറഞ്ഞു. സെക്രട്ടറി ഇൻ ചാർജ് പി. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ, കോർപറേഷൻ കൗൺസിലർ എസ്.ആർ. ബിന്ദു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story