Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരിപ്പ സമരക്കാരുടെ...

അരിപ്പ സമരക്കാരുടെ കണക്കെടുക്കാൻ വീണ്ടും റവന്യൂ സംഘത്തി​െൻറ മിന്നൽ സന്ദർശനം

text_fields
bookmark_border
കുളത്തൂപ്പുഴ: അരിപ്പ സമരഭൂമിയിലെ സമരക്കാരുടെ കണക്കെടുക്കുന്നതിനായി റവന്യൂ അധികൃതര്‍ വീണ്ടും മിന്നൽ സന്ദർശനം നടത്തി. സമരക്കാരായ ഭൂരഹിതരുടെ അന്തിമ പട്ടിക തയാറാക്കുന്നതിനായി ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ജില്ല ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിെല പത്തംഗ സംഘം സമരഭൂമിയില്‍ എത്തിയത്. സമരഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരെ സംബന്ധിച്ച വിവരം ശേഖരിച്ചു. മുൻകൂട്ടി അറിയിച്ചിെട്ടത്തണമെന്ന സമരക്കാരുടെ ആവശ്യം റവന്യൂ അധികൃതർ തള്ളുകയായിരുന്നു. സമരക്കാരെല്ലാം കൂലിപ്പണിക്കാരായതിനാൽ അവർ ജോലിക്ക് പോയിക്കഴിയുേമ്പാഴാണ് നേരത്തേയും ഇത്തരത്തിൽ അധികൃതർ കണക്കെടുക്കാനെത്തിയത്. ഇതുമൂലം വിവരങ്ങൾ നൽകാൻ ഭൂരിഭാഗം കുടിലുകളിലും ആളുണ്ടാവില്ല. നേരത്തേ സമരക്കാർ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചതോടെയാണ് വീണ്ടും കണക്കെടുപ്പ് നടത്താൻ തീരുമാനമായത്. മുമ്പ് വിവരശേഖരണം നടത്തിയപ്പോള്‍ സമരത്തിലുണ്ടായിരുന്നതായി രേഖപ്പെടുത്തിയവരില്‍ ആരെങ്കിലും ഒഴിഞ്ഞു പോയിട്ടുണ്ടോയെന്നും പുതുതായി ആരെങ്കിലും സമരക്കാര്‍ക്കിടയില്‍ കടന്നുകൂടിയിട്ടുണ്ടോയെന്നുമാണ് മുഖ്യമായും പരിശോധന നടത്തിയത്. പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊല്ലം എ.എസ്.പി ഇളങ്കോയുടെ നേതൃത്വത്തില്‍ വൻ പൊലീസ് സന്നാഹത്തി​െൻറ അകമ്പടിയുണ്ടായിരുന്നു. ആയിരത്തിലധികം കുടുംബങ്ങളെക്കുറിച്ചുള്ള വിവര ശേഖരണം ഒരുമണിക്കൂർകൊണ്ട് പൂർത്തിയാക്കി. കലക്ടറായി കാർത്തികേയൻ എത്തിയതുമുതൽ പട്ടിണിപ്പാവങ്ങളായ സമരക്കാരെ ദ്രോഹിക്കുന്ന നടപടികളാണെടുക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. ഭരണകക്ഷിക്കാരുടെ സമ്മർദത്തിനു വഴങ്ങി ഇവിടത്തെ നെൽകൃഷി നിരോധിച്ച കലക്ടർ ബസ്സമര ദിവസം കണക്കെടുപ്പ് നടത്താൻ ആളെ അയച്ചതും സി.പി.എം, സി.പിെഎ സംഘടനകളുടെ സമ്മർദത്തിന് വഴങ്ങിയാണെന്നും സമരക്കാർ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story