Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുളത്തൂപ്പുഴ അഞ്ചൽ...

കുളത്തൂപ്പുഴ അഞ്ചൽ പാതയിൽ നിയന്ത്രണംവിട്ട വാഹനമിടിച്ച്് വൈദ്യുതി തൂൺ തകർന്നു; മറ്റൊന്ന് തോട്ടിലേക്ക് മറിഞ്ഞു

text_fields
bookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ- അഞ്ചൽ പാതയിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് രണ്ടിടത്ത് അപകടം. ശനിയാഴ്ച രാവിലെ എട്ടരയോടെ കുളത്തൂപ്പുഴ ചന്ദനക്കാവ് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറവൻചിറ-തുമ്പോട് പാതയിൽ നിയന്ത്രണംവിട്ട് റോഡ് വക്കിലെ വൈദ്യുതി തൂൺ ഇടിച്ചുതകർത്തു. ഇടിയുടെ ആഘാതത്തിൽ മൂന്നു കഷണങ്ങളായി തകർന്ന വൈദ്യുതി തൂൺ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണുള്ളത്. അപകടത്തിൽ യാത്രികർക്കാർക്കും പരിക്കില്ല. വൈകീട്ട് കുളത്തൂപ്പുഴക്ക് സമീപം കൈതക്കാട് വളവിൽ എതിരെവന്ന വാഹനത്തിന് വശം നൽകവെ നിയന്ത്രണം വിട്ട കാർ റോഡ് വക്കിൽ താഴ്ചയിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഫെഡറൽ ബാങ്ക് ജീവനക്കാർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പാതയുടെ ഒരുവശം മൺതിട്ടയും മറുവശം തോടുമാണ്. ഇവിടെ പാതയോരം വ്യക്തമാക്കുന്നതരത്തിൽ അപകടസൂചന ബോർഡുകളോ ബാരിക്കേഡുകളോ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ പാതയിലൂടെ എത്തുന്ന വാഹനങ്ങൾ എതിരെയെത്തുന്ന വാഹനങ്ങൾക്ക് വശം നൽകുമ്പോൾ അപകടത്തിൽ പെടുന്നതിനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. കച്ചവടക്കാർ കൈയേറിയ സ്ഥലം ഒഴിപ്പിച്ചു പുനലൂർ: ഇടമൺ 34ൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലം കച്ചവടക്കാർ കൈയേറിയത് ഒഴിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് തെന്മല പൊലീസി​െൻറ സഹായത്തോടെയാണ് പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ ഭൂമി ഒഴിപ്പിച്ചത്. ഒഴിപ്പിക്കാൻ എത്തിയപ്പോൾ കച്ചവടക്കാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടായെങ്കിലും അധികൃതരുടെ അനുനയത്തിലൂടെ പ്രശ്നം ഒഴിവാക്കി. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് തെന്മല പഞ്ചായത്തിലെ രണ്ട് അംഗങ്ങളുടെ ഒത്താശയോടെ പതിനഞ്ചോളം കച്ചവടക്കാർ ഭൂമി കൈയേറിയത്. ദേശീയപാതയുടെ വശത്ത് വൈകുന്നേരം മത്സ്യം, പച്ചക്കറി തുടങ്ങിയവ കച്ചവടം ചെയ്തിരുന്ന ചെറുകിട വ്യാപാരികളായിരുന്നു ഇവർ. പഞ്ചായത്ത് കെ.എസ്.ആർ.ടി.സി ഭൂമി ഏറ്റെടുത്തെന്ന് അംഗങ്ങൾ കച്ചവടക്കാരെ തെറ്റിദ്ധരിപ്പിച്ചെന്ന് പരാതിയുണ്ട്. കെ.എസ്.ആർ.ടി.സിക്ക് ഏഴ് സ​െൻറ് ഭൂമിയാണ് ഇവിടെ ഉള്ളത്. ഇതിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനുള്ള പദ്ധതിയുണ്ട്. വ്യാപാരികളെ ഒഴിപ്പിച്ചെടുത്ത ഭൂമി അധികൃതർ വേലിയിട്ട് സുരക്ഷിതമാക്കി. കൈയേറ്റം സംബന്ധിച്ച് കെ.എസ്.ആർ.ടി.സി അധികൃതർ ഡി.ജി.പിക്ക് പരാതി ന ൽകിയിരുന്നു. എസ്.െഎ പ്രവീൺകുമാർ, പുനലൂർ കൺട്രോളിങ് ഇൻസ്പെക്ടർ ടി.കെ. സോമശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടന്നത്. വാഹനപരിശോധനക്കിടെ നിർത്താതെപോയ ഒാേട്ടാറിക്ഷ ഇടിച്ച് എസ്.െഎക്ക് പരിക്ക് പുനലൂർ: വാഹനപരിശോധനക്കിടെ നിർത്താതെപോയ ഒാേട്ടാറിക്ഷ ഇടിച്ച് പുനലൂർ എസ്.െഎ ജെ. രാജീവിന് പരിക്ക്. ശനിയാഴ്ച വൈകീട്ട് പുനലൂർ മാർക്കറ്റ് ജങ്ഷന് സമീപമായിരുന്നു അപകടം. കൈകാണിച്ചിട്ടും നിർത്താതെ എസ്.െഎയെ ഇടിച്ചിട്ടുപോയ ഒാേട്ടായും ഡ്രൈവർ ഇളമ്പൽ സ്വദേശി ബാഷയെയും പൊലീസ് പിന്തുടർന്ന് പിടികൂടി. എസ്.െഎയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റു. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story