Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമ്പത്തിക...

സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ പ്രശ്നങ്ങളും; ഐ.ആർ.ഇ പ്രവർത്തനം അവതാളത്തിലേക്ക്​

text_fields
bookmark_border
ചവറ: കനത്ത സാമ്പത്തിക പ്രതിസന്ധിയോടൊപ്പം തൊഴിൽ പ്രശ്നങ്ങളും രൂക്ഷമായതോടെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ആർ.ഇയുടെ പ്രവർത്തനം അവതാളത്തിലേക്ക്. കമ്പനിയിലെ കയറ്റിറക്ക് തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതും അനാവശ്യ ചെലവുകളും ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിക്കുകയാണ്‌. ലോഡിങ് മേഖലയിൽ തൊഴിലാളികളുടെ ജോലി നിലനിർത്തി യന്ത്രവത്കരണം കൊണ്ടുവരാനുള്ള ശ്രമം തൊഴിലാളി യൂനിയനുകളുടെ എതിർപ്പ് മൂലം തീരുമാനമാകാതെ നിൽക്കുകയാണ്. കയറ്റിറക്ക് മേഖലയിൽ 33 തൊഴിലാളികളാണുള്ളത്. നിലവിൽ നാലു ഡ്യൂട്ടി വരെ ചെയ്യുന്ന തൊഴിലാളികൾക്ക് ആനുകൂല്യം കൂടാതെ ശമ്പളയിനത്തിൽ തന്നെ ലക്ഷങ്ങളാണ് ഒരുദിവസം നൽകേണ്ടിവരുന്നത്. ലോഡിങ് തൊഴിലാളി ഫോറത്തിലെ നിയമങ്ങൾ പരിഷ്കരിക്കാനുള്ള മാനേജ്മ​െൻറ് ശ്രമം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു തൊഴിലാളിക്ക് ഒരുദിവസം ഒരു ജോലി എന്ന രീതിയിൽ ലോഡിങ് മേഖലയിൽ മാറ്റംവരുത്താനാണ് കമ്പനി ശ്രമിക്കുന്നത്. ശമ്പളവും ബോണസുമായി ഭീമമായ തുക നൽകേണ്ട അവസ്ഥയിലാണ് കമ്പനി. സ്ഥിര ജീവനക്കാരായി 184 പേരാണുള്ളത്. ഓഫിസർമാർ 96പേരും. ഇത് കൂടാതെ 185 പേരടങ്ങുന്ന ബാഗിങ് സെക്ഷൻ, 38 സിവിൽ കോൺട്രാക്ട് വർക്കർമാർ എന്നിവരും ലോഡിങ് വിഭാഗം കൂടാതെ കമ്പനിയിലുണ്ട്. മൂന്നുവർഷമായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന നിലയിലായിട്ടും കമ്പനിയുടെ ദൈനംദിന ചെലവുകൾ നിയന്ത്രിക്കാൻ മാനേജ്മ​െൻറ് തയാറാകുന്നിെല്ലന്ന് ജീവനക്കാർ തന്നെ പറയുന്നു. ഇതിനിടയിൽ നിർത്തിവെച്ച ഓവർ ടൈം പുനരാരംഭിക്കുകയും ചെയ്തു. കഴിഞ്ഞമാസം 800 മണിക്കൂറാണ് അധികജോലിയായി നൽകിയത്. ഈ ഇനത്തിൽ ഒമ്പതുലക്ഷം രൂപയാണ് അധിക ബാധ്യതയായത്. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്തതും സാമ്പത്തികപ്രശ്നങ്ങൾക്ക് കാരണമാകുന്നു. കമ്പനിയെ തകർക്കാൻ ഇതരസംസ്ഥാനത്തെയും കേരളത്തിലെയും മറ്റ് ധാതു മണൽ വ്യവസായ സ്ഥാപനങ്ങളുടെ ഗൂഢ നീക്കങ്ങളുണ്ടെന്നും ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story