Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമങ്കാട് പാലത്തിന്​...

മങ്കാട് പാലത്തിന്​ സമീപത്തെ തോട്ടിൽ ഇറച്ചിമാലിന്യം തള്ളുന്നു

text_fields
bookmark_border
ഓയൂർ: മങ്കാട് ഇലഞ്ഞിക്കൽ പാലത്തിന് സമീപത്തെ തോട്ടിൽ ഇറച്ചിമാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. വാഹനങ്ങളിൽ രാത്രിയിൽ പാലത്തിൽനിന്ന് കന്നുകാലികളുടെ കുടലും തലയും ഉൾപ്പെെട മാലിന്യം പാലത്തിൽ വലിച്ചെറിയുകയാണ്. തെരുവ് മാലിന്യം വലിച്ചെടുത്ത് സമീപത്തുള്ള കിണറുകളുടെ സമീപം കൊണ്ടിടുന്നതും പതിവാണ്. പരിസരവാസികൾക്കും അതുവഴിയുള്ള യാത്രക്കാർക്കും ദുർഗന്ധം മൂലം വീട്ടിൽ താമസിക്കാനും വഴിനടക്കാനും വയ്യാത്ത സ്ഥിതിയാണ്. വേനൽ കാലമായതിനാൽ പ്രദേശവാസികൾ കുളിക്കുന്നതും തുണി അലക്കുന്നതും തോട്ടിലായിരുന്നു. തോട് മലിനമായതോടെ ജനം വലയുകയാണ്. മങ്കാട് ഇലഞ്ഞിക്കൽ ദേവീക്ഷേത്രവും ഇതിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അംഗം പി.ആർ. സന്തോഷി​െൻറ നേതൃത്വത്തിൽ ജോലിക്കാരെ ഉപയോഗിച്ചു കുഴിച്ചിടുകയായിരുന്നു. രാത്രിയിൽ പൊലീസ് പരിശോധന ശക്തമാക്കണമെന്നും ഇത്തരം ഹീനപ്രവൃത്തികൾ ചെയ്യുന്നവരെ കണ്ടുപിടിച്ച് തക്കതായ ശിക്ഷ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story