Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെളിയം മേഖലയിൽ...

വെളിയം മേഖലയിൽ ടിപ്പർലോറികളുടെ അമിതവേഗം; നടപടിയില്ല

text_fields
bookmark_border
വെളിയം: മേഖലയിൽ ടിപ്പർലോറികളുടെ അമിതവേഗംമൂലം സ്കൂൾ വിദ്യാർഥികൾ അടക്കം ബുദ്ധിമുട്ടിൽ. സ്കൂൾ സമയങ്ങളിൽ ലോഡുമായി ടിപ്പർലോറികൾ അമിതവേഗത്തിലാണ് സർവിസ് നടത്തുന്നത്. രാവിലെ 8.30 മുതൽ 10വരെയും വൈകീട്ട് 3.30 മുതൽ അഞ്ചുവരെയും ടിപ്പർ ലോറികൾ നിരത്തിലിറങ്ങാൻ പാടില്ലെന്ന നിയമം ലംഘിക്കുന്നു. ഇത്തരം ലോറികളെ പിടികൂടുന്നതിനായി പൊലീസോ റവന്യൂ അധികൃതരോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ജില്ലയിൽ ഇപ്പോൾ ചടയമംഗലത്ത് മാത്രമാണ് പാറഖനനം നടക്കുന്നത്. ഇവിടെനിന്ന് നിരവധി ടിപ്പർലോറികളാണ് ഓയൂർ- കൊട്ടാരക്കര റോഡിലൂടെ അമിതവേഗത്തിൽ നിയമം പാലിക്കാതെ േപാകുന്നത്. പാറയുമായി പോകുന്ന ടിപ്പർലോറികളുടെ മുകൾഭാഗം മൂടണമെന്ന് നിയമം ഉണ്ടെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. വളവ് ഭാഗങ്ങളിലും സ്കൂൾ ഭാഗത്തും ടിപ്പർലോറികൾ അമിതവേഗത്തിൽ സഞ്ചരിക്കുന്നതിനാൽ വൻ അപകടത്തിന് സാധ്യതയുണ്ട്. പകൽ സമയത്ത് പാസില്ലാതെ പൊലീസിനെ വെട്ടിച്ച് അമിതവേഗത്തിൽപോകുന്ന ടിപ്പർലോറികൾ നിരവധിയാണ്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സാംസ്കാരിക-സാമൂഹിക-പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. ഓടനാവട്ടത്ത് കുന്നിടിച്ച് മണ്ണെടുപ്പ് വ്യാപകം; റവന്യൂ അധികൃതർ ഒത്താശ നൽകുന്നതായി ആരോപണം വെളിയം: ഓടനാവട്ടത്ത് കുന്നിടിച്ച് മണ്ണെടുപ്പ് വ്യാപകമായിട്ടും റവന്യൂ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വെളിയം കോളനി, ചെറുകരക്കോണം, മുട്ടറ എന്നിവിടങ്ങളിലാണ് അമിതതോതിൽ രാത്രിയിലും പകലും മണ്ണെടുപ്പ് നടക്കുന്നത്. പൊലീസിൽ വിവരം ലഭിച്ചാലും നടപടിയുണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. കുന്നിടിക്കൽ വ്യാപകമായതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. വേനൽ ശക്തമാകുന്നതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് മണ്ണെടുപ്പ്. എടുത്ത മണ്ണ് പഞ്ചായത്തിലെ ചില ജലേസ്രാതസ്സുകളും ഏലകളും നികത്താൻ ഉപയോഗിക്കുന്നുവെന്നാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story