Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദീപശിഖ പ്രയാണം

ദീപശിഖ പ്രയാണം

text_fields
bookmark_border
അഞ്ചൽ: സി.പി.എം സംസ്ഥാന സമ്മേളനനഗരിയിൽ തെളിക്കാനുള്ള ദീപശിഖ തടിക്കാട് എം.എ. അഷ്റഫി​െൻറ സ്‌മൃതികുടീരത്തിൽനിന്ന് പ്രയാണം ആരംഭിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം കെ. ബാബുപണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല സെക്രേട്ടറിയറ്റ് അംഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ, അറക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. രാജീവ്, വി.എസ്. സതീഷ് എന്നിവർ സംസാരിച്ചു. എം.എ. അഷറഫി​െൻറ പിതാവ് മുഹമ്മദ് ഹനീഫയുടെ കൈയിൽനിന്ന് സി.പി.എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ ദീപശിഖ ഏറ്റുവാങ്ങി. അത്‌ലറ്റുകൾ, ചുവപ്പുസേന, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ അകമ്പടിയോടെ ദീപശിഖ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. ജാതിവ്യവസ്ഥ തൂത്തെറിയപ്പെടണം -ഡെപ്യൂട്ടി സ്പീക്കർ കൊട്ടാരക്കര: സമൂഹത്തിൽനിന്ന് ജാതിവ്യവസ്ഥ തൂത്തെറിയപ്പെടണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 851ാം നമ്പർ പൂവറ്റൂർ പടിഞ്ഞാറ് മാവടി ശാഖായോഗത്തി​െൻറ ശ്രീനാരായണഗുരു മന്ദിര പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയില്ല എന്ന ചിന്ത കേരളത്തിന് സമ്മാനിച്ച നവോത്ഥാന നായകനായിരുന്നു ശ്രീനാരായണഗുരു. കേരള സമൂഹത്തിൽനിന്ന് നാറിപ്പുഴുത്ത വ്യവസ്ഥിതിക്ക് വിപ്ലവകരമായ മാറ്റം വരുത്തിയത് ഒരു തുള്ളി ചോര ചിന്താതെയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരു നിർത്തിയിടത്തുനിന്ന് തുടങ്ങണമെന്നും ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. ശാഖ പ്രസിഡൻറ് ഡി.എസ്‌. സോനു അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.കെ. സതീശൻ സ്വാഗതം പറഞ്ഞു. കൊട്ടാരക്കര യൂനിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, വൈലോപ്പിള്ളി അവാർഡ് ജേതാവ് സുമേഷ് കൃഷ്ണൻ, പി.കെ. അനിൽകുമാർ, കിരൺ ബോധി, പി. അരുൾ, പി.കെ. സോമരാജൻ എന്നിവർ സംസാരിച്ചു. യൂനിയൻ കമ്മിറ്റി അംഗം ടി. ബിനു നന്ദിയും പറഞ്ഞു. ചടങ്ങിൽ നൊവാഡ മെഡൽ ജേതാവ് സുജിത്ത് മംഗലത്ത്, രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ജി. ജയചന്ദ്രൻ നായർ, മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ ജേതാവ് എസ്. രമേശൻ, കേരള സർവകലാശാല ആയുർവേദ എം.ഡി റാങ്ക് ജേതാവ് ഡോ. തത്താദമനൻ, പ്രവാസിഭാരതി മാധ്യമ പുരസ്കാര ജേതാവ് കോട്ടാത്തല ശ്രീകുമാർ, സംസ്ഥാന സ്കൂൾ കലോത്സവ വിജയി എ.എസ്. ദുർഗാദേവി എന്നിവരെ അനുമോദിച്ചു. മികച്ച വിദ്യാർഥികൾക്ക് എൻഡോവ്മ​െൻറുകളും വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story