Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൺറോതുരുത്തിന്...

മൺറോതുരുത്തിന് പ്രതീക്ഷ നൽകി പരിസ്ഥിതി സെമിനാറും മുഖ്യമന്ത്രിയുടെ സന്ദർശനവും

text_fields
bookmark_border
കുണ്ടറ: മൺറോതുരുത്തിനെ സംരക്ഷിക്കാൻ കർമപദ്ധതികൾ ആവിഷ്കരിക്കുന്ന ശിൽപശാല ഞായറാഴ്ച നടക്കും. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തി​െൻറ സഹകരണത്തോടെയാണ് ശിൽപശാല. രാവിലെ ഒമ്പതിന് കല്ലുവിള ഭാർഗവി ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും. ഡയറക്ടർ പത്മറാവു ആമുഖ പ്രഭാഷണം നടത്തും. ഡോ. ജോൺ സി. മാത്യു പദ്ധതി വിശദീകരിക്കും. തുടർന്ന് സംഘം മൺറോതുരുത്തി​െൻറ വിവിധ ഭാഗങ്ങൾ സന്ദർശിക്കും. രാവിലെ പത്തരക്ക് കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കുന്ന പരിസ്ഥിതി സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പിന്നീട് മുഖ്യമന്ത്രി മൺറോതുരുത്ത് സന്ദർശിക്കും. അഷ്ടമുടിക്കായലും മൺറോത്തുരുത്തും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പരിഹാരത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് നിയമസഭ പരിസ്ഥിതി സമിതി സർക്കാറിനോട് ശിപാർശ ചെയ്തിട്ടുണ്ട്. പ്രദേശത്തിന് അനുസൃതമായതും പ്രകൃതിസൗഹൃദവുമായ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക, കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുക, ഓരുവെള്ളം തടയുക, മത്സ‍്യസമ്പത്തും കൃഷിയും സംരക്ഷിക്കുക, ജനപങ്കാളിത്തത്തോടെയുള്ള ടൂറിസം വികസനം എന്നിവയെല്ലാം പരിഗണിച്ചുള്ള പദ്ധതി നടപ്പാക്കണമെന്നാണ് സമിതി ശിപാർശ ചെയ്യുന്നത്. കളിമണ്ണി​െൻറ തോത് കൂടുതലായതിനാൽ ജലം ഭൂമിക്കടിയിലേക്ക് ഇറങ്ങാതെ തങ്ങിനിൽക്കുന്നു. ഇത് ഭൂമിയുടെ ഉറപ്പില്ലാതാക്കുകയും വീടുകൾ താഴാൻ കാരണമാകുകയും ചെയ്യുന്നു. 2004 ഡിസംബറിലുണ്ടായ സൂനാമിയാണ് ഈ ദ്വീപ് പഞ്ചായത്തി​െൻറ പരിസ്ഥിതി താളംതെറ്റാൻ കാരണമായത്. അഷ്ടമുടിക്കായലി​െൻറയും കല്ലടയാറി​െൻറയും സംഗമകേന്ദ്രമായ ഈ ദ്വീപ് നാൾക്കുനാൾ സമുദ്രനിരപ്പിനെക്കാൾ താഴ്ന്നുവരുകയാണ്. കല്ലടയാറ്റിലെ എക്കൽ അടിഞ്ഞുകൂടിയാണ് മൺറോതുരുത്ത് ദ്വീപ് രൂപപ്പെട്ടത്. 1986-ൽ തെന്മല അണക്കെട്ട് നിലവിൽ വന്നതോടെ എക്കൽ നിക്ഷേപം നിലച്ചതാണ് ഭൂമി താഴാൻ പ്രധാന കാരണം. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന മൺറോതുരുത്തിന് നേരത്തേ 150 കോടിരൂപ അനുവദിച്ചിരുന്നു. ഇതിനു പുറമേ, പുതിയ സംസ്ഥാന ബജറ്റിൽ 55 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് അഞ്ചു പുതിയ പാലങ്ങൾ നിർമിക്കും. റോഡുകളുടെ അറ്റകുറ്റപ്പണിയും നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story