Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാപാരികൾ...

വ്യാപാരികൾ സെക്രട്ടേറിയറ്റ് ധർണ നടത്തും

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷ‍​െൻറ കൊള്ളക്കെതിരെ വ്യപാരികൾ 20ന് കടകളടച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാപാര ലൈസൻസ് പുതുക്കുന്നതിന് അഞ്ചിരട്ടി മുതൽ 12 ഇരട്ടിവരെ അധിക തുകയാണ് വ്യാപാരികളിൽനിന്ന് ഈടാക്കുന്നത്. ഫീസ് അടയ്ക്കണമെങ്കിൽ കോർപറേഷൻ ഓഫിസിൽ അഞ്ചുതവണയെങ്കിലും കയറിയിറങ്ങേണ്ട അവസ്ഥയാണ്. കോർപറേഷൻ അധികൃതർ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. ജില്ല ജനറൽ സെക്രട്ടറി എസ്.എസ് മനോജ്, കമലാലയം സുകു, കെ.എസ്. രാധാകൃഷ്ണൻ, നെട്ടയം മധു തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story