Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാന്തപുരം ഇന്ന്...

കാന്തപുരം ഇന്ന് ജില്ലയിൽ; കരുനാഗപ്പള്ളിയിൽ വിപുലമായ സ്വീകരണം

text_fields
bookmark_border
കൊല്ലം: അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഞായറാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. രാവിലെ കൊല്ലത്തെത്തുന്ന കാന്തപുരം 9.30ന് കേരളപുരം കരിമ്പിൻകരയിൽ മർകസ് സഹ്റ ഖുർആനിക് പ്രീസ്കൂൾ ശിലാസ്ഥാപനം നിർവഹിക്കും. തുടർന്ന് നടക്കുന്ന പ്രാർഥന സമ്മേളനത്തിനും നേതൃത്വം നൽകും. വൈകീട്ട് ഏഴിന് മണപ്പള്ളി മർകസ് അൽമുനവ്വറയിൽ നടക്കുന്ന ജെശ്നെ ഗൗസിയ്യ ഖുത്തുബിയ്യത്ത് വാർഷികത്തിലും മർഹൂം ഇ.കെ. മുഹമ്മദ് ദാരിമി അനുസ്മരണ ചടങ്ങിലും മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് മൂന്നിന് കരുനാഗപ്പള്ളിയിൽ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണം നൽകും. കാന്തപുരത്തിന് പുറമെ മർകസ് പ്രസിഡൻറ് അലി ബാഫഖി തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ മലേഷ്യ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹഖീം അസ്ഹരി തുടങ്ങിയവരും ഞായറാഴ്ച ജില്ലയിലെത്തുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story