Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊച്ചുവിള വാർഡ് അംഗം...

കൊച്ചുവിള വാർഡ് അംഗം സജീന യഹിയക്ക് മർദനമേറ്റതായി പരാതി

text_fields
bookmark_border
പാലോട്: പെരിങ്ങമ്മല പഞ്ചായത്ത് . ഊരുകൂട്ടം കൂടുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഒാഫിസിൽ വാക്കേറ്റമുണ്ടാവുകയും ഇതിനിടെ സി.പി.എം വാർഡ് അംഗമായ ജയകുമാർ മർദിക്കുകയുമായിരുന്നത്രേ. പാലോട് ആശുപത്രിയിൽ ചികിത്സയിലുള്ള സജീനയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. മർദനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പെരിങ്ങമ്മലയിൽ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ബി. പവിത്രകുമാർ, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എം.കെ. സലീം, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ നിസാർ മുഹമ്മദ് സുൽഫി, പഞ്ചായത്ത് അംഗങ്ങളായ സലീം പള്ളിവിള, അരുൺ കുമാർ, മൈലക്കുന്ന് രവി, സുനൈസ അൻസാരി, ഇടവം ഷാനവാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തെന്നൂർ ഷാജി, കൊച്ചുവിള അൻസാരി, സുധീർഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story