Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ മുൻ ലോക്കൽ...

സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവർ സി.പി.എമ്മിലേക്ക്

text_fields
bookmark_border
നെടുമങ്ങാട്: ആനാട് പഞ്ചായത്തിൽ സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കം നിരവധിപേർ രാജിെവച്ച് സി.പി.എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ. ജയദേവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന കെ. കൃഷ്ണൻ നായർ, മുൻ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി വടക്കേക്കോണം ബാബു, കർഷക തൊഴിലാളി യൂനിയൻ വാമനപുരം മണ്ഡലം പ്രസിഡൻറ് ടി. പ്രദീപ് കുമാർ, മന്നൂർക്കോണം ബ്രാഞ്ച് സെക്രട്ടറി സുധാകരൻ തുടങ്ങിയവരാണ് സി.പി.ഐയിൽനിന്ന് രാജിെവച്ചത്. പാർട്ടി നേതാക്കളുടെ ഏകാധിപത്യ സ്വഭാവത്തിലും കമ്യൂണിസ്റ്റ് മൂല്യങ്ങൾ ബലികഴിപ്പിച്ച് നടത്തുന്ന പ്രവർത്തനങ്ങളിലും പ്രതിഷേധിച്ചാണ് നിലപാടെന്ന് രാജിെവച്ചവർ പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ മന്നൂർക്കോണം രാജേന്ദ്രൻ, എസ്.എസ്. ബിജു, ആനാട് ഷജീർ, ഷൈജുകുമാർ, എൻ.ആർ. ബൈജു, സുരേഷ് വേങ്കവിള എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അടുത്തിടെ സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുൻ ആനാട് പഞ്ചായത്ത് പ്രസിഡൻറുമായ ആനാട് ജി. ചന്ദ്രനും ആനാട്, പനവൂർ പഞ്ചായത്തുകളിലെ സഹപ്രവർത്തകരും സി.പി.എമ്മിൽനിന്ന് രാജിെവച്ച് സി.പി.ഐയിൽ ചേർന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story